ദിലീപ് ഫോണെടുക്കുന്നില്ല
ദിലീപ് ഫോണ്‍ എടുക്കുന്നില്ലെന്നാണ് പൊതുവെയുളള പരാതി. സാധാരണ പുതിയ താരങ്ങളെ പറ്റിയാണ് ഇത്തരം ആക്ഷേപം കേള്‍ക്കാറ്. മിക്കപ്പോഴും തന്റെ ഫോണ്‍ സയലന്റിലായിരിക്കുമെന്ന് ദിലീപ് പറഞ്ഞു. അപൂര്‍വ്വമായേ റിങ്ടൂണ്‍ ഇടാറുള്ളൂ. ഒരു കോള്‍ മതി അഭിനയിക്കുന്ന തന്റെ ഒരു ദിവസം പോകാന്‍. കാമറയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ഫോണുമായി ഒരു ബന്ധവുമില്ലാതിരിക്കുന്നതാണ് നല്ലത്. അടുത്തകാലത്തായി പലരും എന്നെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. വെറുതേ അത്തരം കാര്യങ്ങള്‍ കേട്ട് എന്തിന് നമ്മുടെ വിലപ്പെട്ട സമയവും ജോലിയും കളയണമെന്ന് ദിലീപ് ചോദിച്ചു.
അതുകൊണ്ട് ഫോണെടുക്കുന്നില്ല എന്ന പരാതിയില്‍ അത്ര കാര്യമില്ലെന്നാണ് ദിലീപ് പറയുന്നത്. ബ്രേക്ക് ടൈമിലോ, ഷോട്ടില്ലാത്ത ടൈമിലോ മാത്രം ഫോണെടുത്ത് നോക്കുകയാണ് പതിവ്. പിന്നെ എന്നെ ഫോണില്‍ കിട്ടിയില്ലെങ്കില്‍ മെസേജ് ചെയ്താല്‍ മതി. അല്ലെങ്കില്‍ എന്നെ കിട്ടാന്‍ എത്രയോ വഴികള്‍ വേറെയുണ്ട്. ഞാന്‍ ഫോണുപയോഗിക്കുന്നത് ചിലപ്പോ അങ്ങോട്ട് വിളിക്കാനായിരിക്കും. മെസേജ് അയയ്ക്കുന്നവരെ ഫ്രീയാകുമ്പോ തിരിച്ച് വിളിക്കാറുണ്ടെന്നും ദിലീപ് പറഞ്ഞു. ചിലര്‍ ഡ്രൈവറുടെ മൊബൈലില്‍ വിളിക്കാറുണ്ട്. അല്ലെങ്കില്‍ സെറ്റിലുള്ളവരുടെ.
എന്നാല്‍ ചിലപ്പോള്‍ പരിചയമില്ലാത്ത നമ്പരുകള്‍ ദിപീല് തന്നെ എടുത്തിട്ട് ശബ്ദം മാറ്റി സംസാരിക്കുന്നത് പതിവാണെന്ന് ആരോപണമുണ്ട്. ഡ്രൈവറുടെ ശബ്ദത്തില്‍ പലപ്പോഴും ദിലീപ് സംസാരിക്കാറുണ്ടെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഫോണെടുത്തിട്ട് സാറ് ഷോട്ടിലാണെന്ന് പറയും. ആരാധകരുടെയും ചില ഉടായിപ്പ് സിനിമാക്കാരുടെയും ശല്യം കൊണ്ടാണ് ഇത്തരം നമ്പരുകള്‍ ഇറക്കുന്നതെന്ന് താരം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha