നടി മോണിക്ക (റഹിമ) വിവാഹിതയാകുന്നു
മലയാളം ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി മോണിക്ക എന്ന റഹിമ വിവാഹിതയാകുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ഇസ്‌ലാം മതം സ്വീകരിച്ച് റഹിമ എന്നു പേരുമാറ്റിയത്. അഭിനയജീവിതം അവസാനിപ്പിച്ച് വിവാഹജീവിതത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നടി അന്ന് വ്യക്തമാക്കിയിരുന്നു.
ചെന്നൈയിലെ വ്യവസായി മാലിക് ആണ് വരന്‍. ജനുവരി 11ന് ചെന്നൈയില്‍വച്ച് തന്നെയാണ് വിവാഹം. റഹിമയുടെ അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകനാണ് മാലിക്. തമിഴില്‍ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ മോണിക്ക. 1990 മുതല്‍ തമിഴ്, മലയാളം, കന്നട,തെലുങ്ക്, തുടങ്ങി നിരവധി ഭാഷകളിലായി 50ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ബാലതാരമായി 1994ല്‍ അഭിനയിച്ച എന്‍ ആസൈ മച്ചാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. മമ്മൂട്ടി നായകനായ ഫാന്റം, ജയറാം നായകനായ തീര്‍ത്ഥാടനം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ്. അഴകി, ഇംസൈ അരാസന്‍ 23 എം പുലികേശി എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമാരംഗത്തും ശ്രദ്ധ നേടിയ താരമാണ്.
നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും തമിഴില്‍ മികച്ച വേഷം ചെയ്യാന്‍ മോണികക്ക് അവസരം ലഭിച്ചിരുന്നില്ല. വിജയ് ചിത്രം ഭഗവതിയിലെ വേഷമാണ് മോണികയെ തമിഴ് സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയാക്കിയത്. 916 എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha