ചുംബിച്ചവരെയല്ല, ചുംബനം കാണാനെത്തിയവരെയാണ് അടിക്കേണ്ടതെന്ന് ശ്രീനിവാസന്‍
കിസ് ഓഫ് ലവ് സമരത്തെ അനുകൂലിച്ച് നടന്‍ ശ്രീനിവാസന്‍. പരസ്യമായി ചുംബിക്കണം എന്ന ആഗ്രഹത്തില്‍ നിന്നല്ല കിസ് ഓഫ് ലവ് സമരം ഉണ്ടായതെന്നും ഇവര്‍ എല്ലാക്കാലവും വഴിയരുകില്‍ നിന്ന് ചുംബിച്ചുകൊണ്ടേയിരിക്കും എന്ന് ആരും കരുതേണ്ടതില്ലെന്നും ശ്രീനിവാസന്‍ പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മഹത്തായ കേരള സംസ്‌കാരത്തിന്റെ പേരില്‍ ഇതിനെ ചിലര്‍ എതിര്‍ക്കുന്നതാണ് രസകരം. പണ്ട് പെണ്ണുങ്ങളെ ബ്ലൗസിടാന്‍ പോലും അനുവദിക്കാതിരുന്ന നാടാണ്. അതുകൊണ്ട് സംസ്‌കാരത്തിന്റെ പേരിലുള്ള ഗീര്‍വാണം ഒഴിവാക്കാം.സ്‌നേഹം പങ്കുവയ്ക്കാന്‍ ഒരു കാമുകി ഇല്ലാത്തതിന്റെ അസൂയ ആണു പല എതിര്‍പ്പിന്റെയും പിന്നില്‍. അതിനെ സെക്‌സ് ജലസി(ലൈംഗിക അസൂയ) എന്നു ഞാന്‍ പറയും. ചുംബനസമരം കാണാന്‍ കൂടിയ നാലായിരം അയ്യായിരം പേര്‍ക്കും ഉണ്ടായിരുന്നത് ആ രോഗമാണ്. അടി കൊടുക്കേണ്ടത് അവര്‍ക്കായിരുന്നു. ശ്രീനി കൂട്ടിച്ചേര്‍ത്തു.
ചുംബനം പരസ്യമായി ചെയ്യേണ്ടതാണോ അല്ലയോ എന്നതല്ല വിഷയം. സമരത്തേക്കാള്‍ ഉപരി ആ സമരം ഉണ്ടായ കാരണത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ചുംബിക്കരുതെന്ന് വ്യവസ്ഥ വല്ലതുമുണ്ടോ?\'യുവര്‍ ലിബര്‍ട്ടി എന്‍ഡ്‌സ്, വെയര്‍ മൈ നോസ് ബിഗിന്‍സ് എന്റെ മൂക്ക് ആരംഭിക്കുന്നിടത്ത് നിന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു. വേറൊരാളുടെ സ്വകാര്യത്തിലേക്ക് കടന്നു കയറാനുള്ള അവകാശം ആര്‍ക്കുമില്ലന്നും ശ്രനിവാസന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha