ശ്രീദേവി എത്തുന്നത് അമ്മയായി
ഒരുകാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞുനിന്ന താരറാണിയാണ് ശ്രീദേവി. നീണ്ട ഇടവേളയ്ക്കു ശേഷം തമിഴ് സിനിമയില്‍ ശ്രീദേവി അഭിനയിക്കുന്നു. അമ്മ വേഷത്തിലാണ് ശ്രീദേവി അഭിനയിക്കുന്നത്.
വിജയ് നായകനാകുന്ന പുലിയിലാണ് ശ്രീദേവി അമ്മയായി അഭിനയിക്കുന്നത്. ചിത്രത്തിലെ നായികയും തെന്നിന്ത്യന്‍ താരസുന്ദരിയുമായ ഹന്‍സികയുടെ അമ്മയുടെ വേഷമാണ് ശ്രീദേവി ചിത്രത്തില്‍ കൈകാര്യം ചെയ്യുക. ശ്രുതിഹാസനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറുമായുള്ള വിവാഹം കഴിഞ്ഞതോടെ അഭിനയരംഗത്തുനിന്നും മാറി നിന്ന ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് മടങ്ങിവരവു നടത്തിയത്. ഈ ചിത്രം വന്‍ വിജയമായിരുന്നു. ബാലനടിയായി അഭിനയം തുടങ്ങിയ ശ്രീദേവി ഇതിനോടകം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ചിത്രങ്ങളില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha