പ്രണവ് മോഹന്‍ലാല്‍ തിരക്കിലാണ്
പ്രണവ് മോഹന്‍ലാല്‍ തിരക്കിലാണ്. കമലഹാസന്‍ ചിത്രമായ പാപനാശത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ദിലീപ് ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി പ്രവര്‍ത്തിക്കുകയാണ് പ്രണവിപ്പോള്‍.
ജീത്തു ജോസഫ് സംവിധാനം ചെയ്ത, \'ദൃശ്യ\'ത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ സംവിധായകന്റെ അസോഷ്യേറ്റായി പ്രവര്‍ത്തിച്ചുകൊണ്ടാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പുതിയ ചിത്രത്തിലും തന്റൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് പ്രണവ് തന്നെയാണെന്ന് ജീത്തു ജോസഫ് പറയുന്നു.
ദൃശ്യത്തിന് ശേഷം ജീത്തു ഒരുക്കുന്ന മലയാളചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. മൈ ബോസിന് ശേഷം ദിലീപും ജീത്തുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബാലതാരമായിട്ടായിരുന്നു പ്രണവ് മോഹന്‍ലാല്‍ ആദ്യമായി വെള്ളിത്തിരയിലെത്തിയത്. അന്നുമുതലേ ഈ താരപുത്രന്റെ തിരിച്ചുവരവിനായി മലയാളി പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സഹസംവിധായകനായി പ്രണവ് തമിഴില്‍ പ്രത്യക്ഷപ്പെട്ടത്. സംവിധാന രംഗത്ത് തുടരുന്ന പ്രണവ് ഭാവിയില്‍ മലയാളത്തിലെ മികച്ച ഒരു സംവിധായകനാകുമെന്ന് പ്രതീക്ഷിയ്ക്കാം. തനിക്ക് അഭിനയത്തോടെ താല്‍പര്യമില്ലെന്ന് പ്രണവ് വ്യക്തമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha