മിയയുടെ മടി മാറുന്നില്ല
പൊതുവേ താനൊരു മടിച്ചിയാണെന്ന് മിയ. മടി മാറ്റാന്‍ 2014ലെ പുതുവര്‍ഷപ്പുലരിയില്‍ തീരുമാനമെടുത്തതാണ്. പക്ഷെ, നടപ്പായില്ല. അതിനാല്‍ ഈ ന്യൂ ഇയറില്‍ പുതിയ തീരുമാനങ്ങളൊന്നും എടുക്കില്ലെന്നും താരം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗിന്റെ ഇടവേളകളിലെല്ലാം കോളജില്‍ പോയിരുന്നു. കൂട്ടുകാരുടെ കയ്യില്‍ നിന്നും നോട്ടുകള്‍ വാങ്ങി ഫേട്ടോ കോപ്പിയെടുത്താണ് പരീക്ഷ സമയത്ത് പഠിച്ചത്. എം.എ ഇംഗ്ലീഷ് മൂന്നാം സെമിസ്റ്റര്‍ പരീക്ഷ ജനുവരി 9ന് തുടങ്ങും. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ ടീച്ചറായേനെ. പി.ജിക്ക് ശേഷം ടീച്ചിംഗുമായി ബന്ധപ്പെട്ട ഹയര്‍ സ്റ്റഡീസിന് പോകണമെന്നാണ് ആഗ്രഹം. എന്നാലത് നടക്കുമോന്ന്കാത്തിരുന്ന് കാണണം.
കഴിഞ്ഞ വര്‍ഷം തമിഴ് കുറേശെ പഠിക്കാന്‍ കഴിഞ്ഞു എന്നത് ഭാഗ്യമായി കാണുന്നു. ആദ്യം അഭിനയിച്ച അമരകാവ്യം എന്ന ചിത്രത്തില്‍ പരിചയമുള്ളവരാരും ഉണ്ടായിരുന്നില്ല. ആര്യയുടെ അനുജന്‍ സത്യയുടെ ആദ്യ സിനിമയായിരുന്നു അത്. ഭാഷ അന്ന് വലിയ പ്രശ്‌നമായിരുന്നു. രണ്ടാമത്തെ ചിത്രമായ ഇന്ന് നേട്ര് നാളെയുടെ സെറ്റിലും പരിചയമുള്ളവര്‍ കുറവായിരുന്നു. നായകന്‍ വിഷ്ണുവിന്റെ ആദ്യചിത്രമായിരുന്നു. ആ സെറ്റില്‍ വെച്ചാണ് തമിഴ് സംസാരിക്കാന്‍ പഠിച്ച് തുടങ്ങിയത്. സംസാരത്തിനിടയില്‍ പലതും തെറ്റാണ് പറയുന്നത്. കേള്‍ക്കുന്നവരോട് കറക്ട് ചെയ്യാന്‍ പറയും.
ന്യൂ ഇയറിന് കൊച്ചിയില്‍ രണ്ടിടത്ത് നൃത്തപരിപാടി ഉണ്ടായിരുന്നു. നാദിര്‍ഷാ, സ്റ്റീഫന്‍ ദേവസി, കൃഷ്ണപ്രഭ തുടങ്ങിയവരായിരുന്നു കൂടെ ഉണ്ടായിരുന്നത്. ഈവര്‍ഷം മലയാളത്തില്‍ കുറെയധികം സിനിമ ചെയ്യുന്നുണ്ട്. അടുത്തമാസം അതൊക്കെ അനൗണ്‍സ് ചെയ്യും. കഴിഞ്ഞ വര്‍ഷം മോഹന്‍ലാല്‍, ജയറാം തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha