താന്‍ പ്രണയത്തിന്റെ ഇരയല്ലന്ന് സാമന്ത
സ്വകാര്യതയില്‍ പോലും കണ്ണ് വെച്ച്‌കൊണ്ടാണ് ചിലര്‍ സംസാരിക്കുന്നത്. ആവശ്യമില്ലാത്തത് എന്തിനാണ് സംസാരിക്കുന്നത്. ഞാന്‍ പ്രണയത്തിന്റെ ഇരയായി മാറിയെന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എന്തിനാണ് എന്നെ മാത്രം ലക്ഷ്യം വെയ്ക്കുന്നത്. ദയവായി ഒരാളെ മാത്രം ലക്ഷ്യം വയ്ക്കാതിരിക്കുക. സിദ്ധാര്‍ത്ഥ് ഒരു നല്ല മനുഷ്യനാണ്. നമ്മുടെ കാര്യം തികച്ചും വ്യക്തിപരമാണ്. നിര്‍ത്തുന്നു. ഇനി എന്റെ ബന്ധത്തില്‍ വ്യക്തതയോ കൂടുതല്‍ അഭിപ്രായമോ പറയാനില്ല. സമാന്ത ട്വീറ്റ് ചെയ്തു.
പ്രശസ്ത തെന്നിന്ത്യന്‍ താരങ്ങളും പ്രണയജോഡികളായിരുന്ന സിദ്ധാര്‍ത്ഥും സമാന്തയും വേര്‍പിരിഞ്ഞ വാര്‍ത്ത ഞെട്ടലോടെയാണ് പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാലോകവും ഏറ്റെടുത്തത്. രണ്ടരവര്‍ഷം നീണ്ടുനിന്ന പ്രണയത്തിനാണ് ഇതോടെ വിരാമമായത്. വേര്‍പിരിയലില്‍ സമാന്ത ആകെ തകര്‍ന്നിരിക്കുകയാണെന്നാണ് ഇതിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തവന്നത്.
\'ജൂര്‍ദസ്ത്\' എന്ന സിനിമയ്ക്ക് വേണ്ടിയാണ് സിദ്ധാര്‍ത്ഥും സാമന്തയും ഒന്നിച്ചഭിനയിച്ചത്. സൂര്യ നായകനായ സിനിമയില്‍ അമിതമായ ഗ്ലാമര്‍ പ്രദര്‍ശനം നടത്തിയത് ഇരുവരുടേയും ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നും ഇതേ തുടര്‍ന്ന് സാമന്ത അഭിനയം നിര്‍ത്തുകയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിരിയുന്നതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha