സുരേഷ് ഗോപി പ്രത്യക്ഷപ്പെടാത്തത് കടുത്ത നിബന്ധനകള്‍ മൂലം
ലോകം ശ്രദ്ധയോടെ കാത്തിരിക്കുന്ന ഷങ്കറിന്റെ ബ്രഹ്മാണ്ട ചിത്രമായ ഐയുടെ പബ്ലിസിറ്റിയില്‍ നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ തന്നെ കടുത്ത നിബന്ധനകള്‍ മൂലം. ഐയില്‍ സുരേഷ് ഗോപി അഭിനയിക്കാന്‍ സമ്മതിച്ചത് തന്നെ കടുത്ത നിബന്ധകളുടെ അടിസ്ഥാനത്തിലാണ് . തന്റെ നിബന്ധനകള്‍ പൂര്‍ണ്ണമായി അംഗീകരിച്ചാല്‍ മാത്രമെ ഐയ്ക്ക് ഡേറ്റ് നല്‍കൂ എന്നായിരുന്നു സംവിധായകന്‍ ശങ്കറിനോട് സുരേഷ് ഗോപി പറഞ്ഞത്.
ചിത്രത്തിന്റെ പ്രചരണ പരിപാടികളിലൊന്നും താന്‍ പങ്കെടുക്കില്ല എന്നതായിരുന്നു ആദ്യ നിബന്ധന. ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തില്‍ പങ്കെടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിബന്ധന. മദ്യപിക്കുന്നതോ പുകവലിക്കുന്നതോ ആയ രംഗങ്ങളില്‍ അഭിനയിക്കില്ല. രാത്രി 8 മണിക്ക് മുമ്പ് തന്റെ രംഗങ്ങള്‍ ചിത്രീകരിച്ച് തീര്‍ക്കണം തുടങ്ങിയവയായിരുന്നു സുരേഷ് ഗോപിയുടെ മറ്റ് നിബന്ധനകള്‍.
ഐയുടെ ഓഡിയോ ലോഞ്ച് ഉള്‍പ്പെടെയുള്ള പ്രചരണ പരിപാടികളില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നില്ല. സംവിധായകന്‍ ശങ്കറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന സുരേഷ് ഗോപിയെ ഓഡിയോ ലോഞ്ചില്‍ നിന്ന് ഒഴിവാക്കിയെന്നായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ താന്‍ സ്വയം വിട്ടു നില്‍ക്കുകയായിരുന്നു എന്നാണ് സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍. ശങ്കറുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ല. അഭിപ്രായ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് അസൂയാലുക്കളാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ചിത്രത്തിന്റെ ടീസറിലും പോസ്റ്റിലും ഒന്നും സുരേഷ് ഗോപിയെ കാണാത്തത് പല വ്യാഖ്യാനത്തിനും വഴിവച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha