സച്ചിനോടൊപ്പം ഓടാന്‍ അതിയായ ആഗ്രഹമുണ്ട്
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനൊപ്പം ഓടാന്‍ ആഗ്രഹമുണ്ടെന്ന് കാവ്യ മാധവന്‍. ദേശീയ ഗെയിംസിനോടനുബന്ധിച്ചുള്ള റണ്‍ കേരള റണ്ണിലാണ് സച്ചിനോടൊപ്പം ഓടണമെന്നു കാവ്യ മാധവന്റെ ആഗ്രഹം. റണ്‍ കേരള റണ്‍ തീം സോങ് പ്രകാശനം ചെയ്യുകയായിരുന്നു കാവ്യ. ചെയ്തശേഷം സംസാരിക്കുകയായിരുന്നു കാവ്യ.
കൂട്ടയോട്ടം നടക്കുന്ന 20നു താന്‍ ചെന്നൈയില്‍ ആയതിനാല്‍ എത്താന്‍ സാധിക്കുമോയെന്നു സംശയമുണ്ടെന്നും കാവ്യ പറഞ്ഞു. തിരക്കുകള്‍ മാറ്റിവച്ച് എന്തുവന്നാലും കൂട്ടയോട്ടത്തിനു തലസ്ഥാനത്ത് എത്തണമെന്നു തിരുവഞ്ചൂര്‍ പറഞ്ഞപ്പോള്‍ പരമാവധി ശ്രമിക്കാമെന്നു കാവ്യ ഉറപ്പു നല്‍കി.
എം. ജയചന്ദ്രനാണ് തീം സോങ്ങിന്റെ സംഗീത സംവിധാനം. ഒ.എന്‍.വി. കുറുപ്പാണ് ഗാനം എഴുതിയത്. പ്രശസ്ത ഗായകന്‍ ഹരിചരണും സംഘവും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha