തമിഴില്‍ പികെയാവാന്‍ വിജയ്
ബോക്‌സ് ഓഫീസില്‍ ഹിറ്റായി ചരിത്രം സൃഷ്ടിച്ച അമീര്‍ഖാന്റെ ചിത്രം പികെ തമിഴ്‌ലേക്ക് റീമേക്ക് ചെയ്യാനാനൊരുങ്ങുന്നു. തമിളിവ് പികെയായി അഭിനയിക്കാന്‍ ഓരു പ്രമുഖ നിര്‍മാതാവ് ഇളയ ദളപതി വിജയിയെ സമീപിച്ചതായാണ് സൂചന. തെന്നിന്ത്യന്‍ ഭാഷ്‌കളിലേക്ക് സിനിമ റീമേക്ക് ചെയ്യുമെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. പവന്‍ കല്യാണുമായി ചേര്‍ന്ന് ചിത്രം തെലുങ്കിലൊരുക്കാന്‍ നിര്‍മാതാവ് ശരത് മാരാര്‍ പദ്ധതിയിട്ടിരുന്നു.
നേരത്തെ ഷങ്കര്‍ ചിത്രം റീമേയ്ക്ക് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഹിറാനിയും ആമിറും ഒന്നിച്ച ത്രീ ഇഡിയറ്റ്‌സ് വിജയിയെ നായകനാക്കി നന്‍പന്‍ എന്ന പേരില്‍ ഷങ്കര്‍ പുറത്തിറക്കിയിരുന്നു വിജയിച്ചിരുന്നു. എന്തായാലും പികെയുടെ റീമേയ്ക്കിനെ സംബന്ധിച്ചുള്ള ഔദ്യോഗികവിവരം ഇതുവരെയും പുറത്തുവന്നിട്ടില്ല.
ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന പുലിയിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതിന് ശേഷം അറ്റ്‌ലീ ചിത്രം. പികെ റീമേയ്ക്കിന് സമ്മതം മൂളിയാല്‍ തന്നെ ഈ രണ്ട് ചിത്രങ്ങളും കഴിഞ്ഞതിന് ശേഷമാകും വിജയ് അഭിനയിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha