മോണിക്ക വിവാഹിതയായി
മതം മാറിയ പ്രശസ്ത നടി മോണിക്ക വിവാഹിതയായി. ചെന്നൈയിലെ വ്യവസായി മാലിക് ആണ് വരന്‍. ഇന്ന് ചെന്നൈയിലെ ഗിണ്ടിയില്‍ വച്ചാണ് വിവാഹം നടന്നത്. മേണിക്കയുടെ അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകനാണ് മാലിക്.
ഇസ്‌ലാം മതം സ്വീകരിച്ച് എം.ജി റഹിമ എന്ന പുതിയ പേര് സ്വീകരിച്ച് അഭിനയജീവിതം അവസാനിപ്പിച്ചു.
തമിഴില്‍ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ നടിയാണ് മോണിക. മലയാളത്തില്‍ തീര്‍ത്ഥാടനം, ഫാന്റം പൈലി എന്നീചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഴകി, ഇംസൈ അരാസന്‍ 23 എം പുലികേശി എന്നിവ മോണികയുടെ പ്രധാന ചിത്രങ്ങളാണ്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും തമിഴില്‍ മികച്ച വേഷം ചെയ്യാന്‍ മോണികക്ക് അവസരം ലഭിച്ചിരുന്നില്ല.
വിജയ് ചിത്രം ഭഗവതിയിലെ വേഷമാണ് മോണികയെ തമിഴ് സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയാക്കിയത്. 916 എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha