മിത്രാകുര്യന്‍ വിവാഹശേഷവും വെള്ളിത്തിരയില്‍
വിവാഹശേഷവും അഭിനയം തുടരുമെന്ന് മിത്രാകുര്യന്‍. സംഗീതജ്ഞന്‍ വില്യംസുമായുള്ള പ്രണയത്തിനൊടുവില്‍ അടുത്ത 17ന് നിശ്ചയം നടക്കും. 26ന് വിവാഹവും. തൃശൂരിലാണ് വിവാഹം. കൊച്ചിയില്‍ നിശ്ചയവും. വേണ്ടപ്പെട്ടവരെ മാത്രമേ ചടങ്ങിന് ക്ഷണിച്ചിട്ടുള്ളൂ. സിദ്ധിഖിന്റെ ബോഡിഗാര്‍ഡിലൂടെ സിനിമയിലെത്തിയ മിത്ര, ചിത്രത്തിന്റെ തമിഴ്പതിപ്പായ കാവലനിലും തിളങ്ങി. അതിന് ശേഷം നിരവധി തമിഴ് ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആധാര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് മിത്ര. സംഗീതജ്ഞനായ വില്യമിനെ സ്റ്റേജ് പരിപാടികളില്‍ വെച്ചാണ് മിത്ര കണ്ടുമുട്ടിയത്. സൗഹൃദം പ്രണയമായി മാറുകയായിരുന്നു. വിവാഹം രണ്ടു പേരുടെയും പ്രൊഫഷനെ ബാധിക്കരുതെന്ന് ഇരുവരും നേരത്തെ തീരുമാനിച്ചിരുന്നു. പ്രണയം അറിയിച്ചപ്പോള്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായില്ല. സ്റ്റേജ് ഷോകളും ചാനല്‍ പരിപാടികളിലും വില്യം സജീവമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha