ഞാന്‍ സകുടുംബം ഹാപ്പിയാണെന്ന് നിത്യാദാസ്
താന്‍ കുടുംബസമേഹം ഹാപ്പിയാണെന്ന് നടി നിത്യാ ദാസ്. ഈ പറക്കും തളിക എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്കെത്തിയ നിത്യ വിവാഹ ശേഷം പഞ്ചാബിലാണ്. ഭര്‍ത്താവ് അരവിന്ദ് സിംഗ് പഞ്ചാബിയാണ്. ഏയര്‍ലൈന്‍സ് ക്രൂ മെമ്പറായ അരവിന്ദിനെ നിത്യ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. നൈയിന എന്നാണ് നിത്യയുടെയും അരവിന്ദിന്റെയും മകളുടെ പേര്. വിവാഹ ശേഷം കുടുംബത്തിന്റെ തിരക്കായതിനാലാണ് അഭിനയിക്കാത്തതെന്ന് കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ താരം പറഞ്ഞു.
മലയാള സിനിമയിലും ചില തമിഴ് സീരിയലുകളിലും അഭിനയിച്ച നിത്യ വലിയ താരമായില്ലെങ്കിലും മോശമില്ലാത്ത കരിയറിന് ഉടമയാണ്. ഒരു ഫ്‌ളൈറ്റ് യാത്രയിലാണ് നിത്യ അരവിന്ദിനെ പരിചയപ്പെടുന്നത്. പരിചയം എങ്ങനയൊക്കെയോ സൗഹൃദമായി, പ്രണയമായി, വിവാഹവുമായി. 2007 ലായിരുന്നു വിവാഹം. ഗുരുവായൂരമ്പലത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്. പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ചെറുതായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നത്രെ. മറ്റൊരു ദേശക്കാരന്‍, ഭാഷക്കാരന്‍. പക്ഷെ തന്റെ നിക്കി അവരോടൊക്കെ സംസാരിച്ച് എല്ലാം ശരിയാക്കി. പരിചയപ്പെട്ട് ഏറെ നാള്‍ കഴിഞ്ഞപ്പോഴാണത്രെ അരവിന്ദ് നിത്യ നടിയാണെന്ന് പോലും അറിഞ്ഞത്.
നിത്യ നിക്കി എന്നാണ് അരവിന്ദിനെ വിളിക്കുന്നത്. വിവാഹ ശേഷം നിത്യ തന്റെ ചിത്രങ്ങളെല്ലാം അരവിന്ദിനെ കാണിച്ചു. ചെന്നൈയിലും കേരളത്തിലും പഞ്ചാബിലും ആയി മാറി മാറി കഴിയുകയാണ് താരം. ചെന്നൈയില്‍ അരവിന്ദിന് ജോലിയായതിനാല്‍ അവിടെയാണ് അധിക സമയവും. മകളുടെ പഠനവും അവിടെ തന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha