ജയന്റെ മരണം എനിക്ക് വലിയ ഷോക്കായിരുന്നു... മരിക്കുന്നതിന് മുമ്പ് ഒരു പെട്ടി എന്റെ വീട്ടിൽ വച്ചിട്ടാണ് അദ്ദേഹം പോയത്- വെളിപ്പെടുത്തലുമായി നടൻ കുഞ്ചൻ
മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍താരമെന്ന വിശേഷണത്തിന് അര്‍ഹനായ അതുല്യ കലാകാരൻ ജയനെ അപ്രതീക്ഷതിമായെത്തിയ മരണം കൂട്ടികൊണ്ടുപോയിട്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും ജീവിക്കുകയാണ്. ജയനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് കുഞ്ചൻ. മരിക്കുന്നതിന് തൊട്ട് മുമ്പ് ജയൻ വീട്ടിൽ ഒരു പെട്ടി വച്ചിട്ടാണ് പോയതും, അതുണ്ടാക്കിയ കോളിളക്കവും വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയനുമായുള്ള തന്റെ വ്യക്തിബന്ധത്തെ കുറിച്ച് കുഞ്ചൻ മനസു തുറന്നത്.
ഞാൻ സിനിമയിലേക്ക് വരുമ്പോൾ പരിചയപ്പെട്ട വ്യക്തിയാണ് ജയൻ. എന്നോട് വളരെ സ്‌നേഹപൂർവമാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് പടങ്ങളിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണം എനിക്ക് ഏറ്റവും വലിയ ഷോക്കായിരുന്നു. ഒരു പെട്ടി എന്റെ വീട്ടിൽ വച്ചിട്ടാണ് അദ്ദേഹം പോയത്. അതു വല്യ വിവാദമായി. പെട്ടിക്കകത്ത് എട്ടുപത്ത് ലക്ഷം രൂപയുണ്ടായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അനിയൻ പ്രശ്‌നമുണ്ടാക്കി. അന്ന് അങ്ങനെ രൂപകിട്ടാനുള്ള മാർഗം പോലുമില്ല. അന്ന് മാൽക് എന്ന് പറയുന്ന ഒരു സംഘടനയുണ്ടായിരുന്നു. അതിന്റെ മുന്നിൽ വച്ച് പെട്ടി തുറന്നപ്പോൾ അദ്ദേഹത്തിന്റെ കുറച്ച് വിഗ്ഗും കാര്യങ്ങളുമാണ് ഉണ്ടായിരുന്നത്'- കുഞ്ചൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha