എല്ലാര്‍ക്കും അറിയേണ്ടത് അച്ഛനെ പറ്റി: ശ്രുതി ഹാസന്‍
എവിടെപ്പോയാലും ആരെ കണ്ടാലും പരിചയപ്പെട്ടാലും ആദ്യം ചോദിക്കുക അച്ഛന്‍ കമലാഹാസനെ കുറിച്ചാണെന്ന് ശ്രുതി ഹാസന്‍. അതില്‍ തനിക്ക് അഭിമാനമേ ഉള്ളെന്നും താരം പറഞ്ഞു. ആറ് വര്‍ഷമായി തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിക്കുന്നു. എവിടെ ചെന്നാലും അച്ഛനെ കുറിച്ച് ചോദിച്ച ശേഷമേ അടുത്ത സുഹൃത്തുക്കള്‍ പോലും എന്നെ കുറിച്ച് ചോദിക്കൂ. അച്ഛനും തനിക്കും ജോലിത്തിരക്കായതിനാല്‍ പലപ്പോഴും അച്ഛനെ കുറിച്ചുള്ള ഈ ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയില്ലെന്നും ശ്രുതി പറഞ്ഞു. അനുജത്തി അക്ഷരയും അഭിനയം തുടങ്ങി. ഇനി അവളുടെ കാര്യവും ഇതുപോലെയായിരിക്കുമെന്നും ശ്രുതി പറഞ്ഞു.
ഡി-ഡേയില്‍ അഭിനയിച്ച സമയത്ത് ചിലര്‍ ഋഷികപൂറിനോട് അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ച് ചോദിക്കുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. കാരണം ഞാന്‍ മാത്രമല്ല മറ്റ് സെലിബ്രിറ്റികളും ഈ പ്രശ്‌നം നേരിടുന്നുണ്ടെന്ന് അന്ന് മനസിലായി. നല്ല മാതാപിതാക്കളുടെ മക്കളായി ജനിക്കുന്നത് തന്നെ വലിയ ഭാഗ്യമാണ്. അമ്മ സ്വന്തം നിലയില്‍ സിനിമകള്‍ ചെയ്യുന്നു. മറ്റ് ആക്റ്റിവിറ്റീസുമായി ജീവിക്കുന്നു. അമ്മയും അച്ഛനും അകന്നെങ്കിലും അവര്‍ തമ്മില്‍ അടുപ്പത്തിന് കുറവൊന്നുമില്ല. മുംബയില്‍ ഒറ്റയ്ക്കാണ് ഞാന്‍ താമസിക്കുന്നതെങ്കിലും ഇടയ്ക്ക് അമ്മയെ കാണാന്‍ പോകാറുണ്ട്. ചെന്നൈയില്‍ ചെന്നാല്‍ അച്ഛനെ കാണാന്‍ പോകും.
അച്ഛന്‍ വീണ്ടും വിവാഹം കഴിച്ചതില്‍ പിണക്കമൊന്നുമില്ല. എല്ലാവര്‍ക്കും സ്വകാര്യതയുണ്ട് ജീവിതത്തില്‍. അത് മനസിലാക്കിയാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. ഗൗതമിയുടെ മകളുമായി ഞാനും അക്ഷരയും നല്ല കൂട്ടാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha