ജപ്പാനില്‍ കുടുങ്ങിയ അഞ്ജന കീര്‍ത്തിയെ രജനികാന്തിന്റെ ആരാധകനായ ജപ്പാനീസ് കാര്‍ ഡ്രൈവര്‍ രക്ഷിച്ചു
ചില ആപത്ത് ഘട്ടങ്ങളില്‍ ഏതുവഴിയാണ് സഹായം എത്തുകയെന്നറിയില്ല. അതാണ് ജപ്പാനില്‍ അകപ്പെട്ടുപോയ ജംബോ ത്രീഡി എന്ന തമിഴ് ചിത്രത്തിലെ നായിക അഞ്ജനാ കീര്‍ത്തിയുടെ ജീവിതത്തിലും സംഭവിച്ചത്.
അംബുലി ത്രീഡി, ആഹ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകര്‍ ഹരി, ഹരീഷ് ഇരട്ടകള്‍ ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തിനായി ജപ്പാനില്‍ എത്തിയതായിരുന്നു അഞ്ജന. സിനിമാ ഷൂട്ടിംഗിനിടയില്‍ കിട്ടിയ ഒരു ബ്രേക്ക് പര്‍ച്ചേസിനായി മാറ്റിവെച്ച അഞ്ജന ഷോപ്പിംഗ് നടത്തി നടത്തി വഴി തെറ്റിപ്പോയി. താമസിച്ചിരുന്ന ഹോട്ടലിന്റെ പേരും മറന്നുപോയി. ഹോട്ടലിന്റെ പേര് ജാപ്പനീസ് ഭാഷയില്‍ എഴുതിയ പേപ്പര്‍ കാണാതെ പോകുകയും ചെയ്തു.
ഭാഷയറിയാതെ ആകെപ്പാടെ കുഴഞ്ഞുപോയ നായികയെ കണ്ട് പന്തികേട് തോന്നിയ ഒരു ജാപ്പനീസ് ടാക്‌സി ഡ്രൈവര്‍ അടുത്തെത്തി തനി തമിഴില്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും നായികയെ ഹോട്ടലില്‍ കൊണ്ടാക്കുകയും ചെയ്തു. പോകുന്നതിനിടയില്‍ താന്‍ രജനീകാന്തിന്റെ വലിയ ആരാധകനാണെന്നും തമിഴ് അറിയാമെന്നും ഇയാള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha