മകള്‍ ആരാധ്യയ്ക്ക് വേണ്ടി അഭിഷേക് ബച്ചന്റെ ആഡംബര ഫ്‌ലാറ്റ്
നടന്‍ അഭിഷേക് ബച്ചന്‍ 41 കോടി രൂപ മുടക്കി മുംബൈല്‍ ആഡംബര ഫ്‌ലാറ്റ് വാങ്ങി. താരങ്ങള്‍ ആഡംബര നിലയങ്ങള്‍ വാങ്ങുന്നത് പതിവായിരിക്കുകയാണ്. ഇതിന് മുമ്പ് അന്ധേരിയില്‍ ഹൃത്തിക് റോഷന്‍ ഫഌറ്റ് വാങ്ങാന്‍ ചെലവാക്കിയത് 70 കോടി രൂപയാണ്. അക്ഷയ് കുമാറും കോടികള്‍ മുടക്കി ഫഌറ്റ് സ്വന്തമാക്കി. ഷാഹിദ് കപൂര്‍ 30 കോടി രൂപയ്ക്കാണ് പ്രണിത ബില്‍ഡിങ്ങില്‍ ഒരു ഫഌറ്റ് സ്വന്തമാക്കിയത്.
വിദ്യാ ബാലനും ഇതേ തുകയ്ക്ക് താമസ സ്ഥലം വാങ്ങിയതായി റിപ്പോര്‍ട്ടുമുണ്ട്. ഇമ്രാന്‍ ഹാഷ്മി ഫലാറ്റിനായി 15 കോടി രൂപ മുടക്കിയപ്പോള്‍ സെയ്ഫ് അലിഖാനും കരീനയും ചേര്‍ന്ന് 23.50 കോടി രൂപയ്ക്ക് രണ്ട് കൊല്ലം മുമ്പ് ഫ്‌ലാറ്റ് വാങ്ങിയിരുന്നു. ഈ മാതൃക തന്നെയാണ് അഭിഷേകും പിന്തുടരുന്നത്.
അഭിഷേകിന്റെ ഫ്‌ലാറ്റിന്റെ വിശേഷങ്ങളാണ് ഹിന്ദി സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്. തന്റെ മകള്‍ ആരാധ്യയ്ക്ക് വേണ്ടിയാണ് അഭിഷേക് ഫ്‌ലാറ്റ് വാങ്ങിയതെന്നും റിപ്പാര്‍ട്ടുണ്ട്. 3875 സ്‌ക്വയര്‍ഫീറ്റ് വിസ്തീത്രണമുള്ള ഫ്‌ലാറ്റിനാണ് സൂപ്പര്‍താരം കോടികള്‍ മുടക്കിയത്. വോര്‍ളിയിലെ ആനി ബസന്റ് റോഡിലാണ് ഫ്‌ലാറ്റ്. മുപ്പത്തിയേഴാം നിലയില്‍. അഞ്ച് ബെഡ്‌റൂമുകള്‍. ഫാമിലി റൂമും ഡൈനിങ്ങ് റൂമും വേറെയുണ്ട്. എല്ലാ വശത്തും ടെറസും. 67 നിലകളുള്ള ഫ്‌ലാറ്റ് സമുച്ഛയത്തിലാണ് അഭിഷേക് ബച്ചന്റെ സ്വപ്‌ന ഫ്‌ലാറ്റ് ഒരുങ്ങുന്നത്. ഒരു സ്‌ക്വയര്‍ ഫീറ്റിന് 1.06 ലക്ഷം രൂപയാണ് ചെലവാകുന്നത്.
അഭിഷേകിന് സ്റ്റാംമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം 2.05 കോടി രൂപ ചെലവായി. ക്ലബ്ബ് ഹൗസ് മെമ്പര്‍ഷിപ്പ് ഫീസായി 25 ലക്ഷവും വികസന ഫണ്ടിലേക്ക് 25 ലക്ഷവും വേറെ കൊടുക്കേണ്ടിയും വന്നു. വികാസ് ഒബ്രായിയും സുധാകര്‍ ഷെട്ടിയും നേതൃത്വം നല്‍കുന്ന ഓയാസിസ് റിയാലിറ്റിയാണ് ഈ ഫ്‌ലാറ്റ് കെട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha