നിങ്ങളെന്നെ ഐറ്റം ഡാന്‍സറാക്കി; ഇനിയ പരിഭവത്തിലാണ്
തന്നെ ഐറ്റം ഡാന്‍സറാക്കി ചിത്രീകരിക്കുന്നതില്‍ രോക്ഷാകുലയാണ് പ്രമുഖ തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഇനിയ. ഒരു ഊര്‍ലാ രണ്ട് രാജ എന്ന ചിത്രത്തിലാണ് ഇനിയയുടെ വിവാദമായ ഡാന്‍സ്. താന്‍ കളിച്ച ഡാന്‍സിനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെങ്കും മാധ്യമങ്ങള്‍ തന്നെ ഒരു ഐറ്റം ഡാന്‍സറായി മാത്രം കാണുന്നുവെന്നും ഇനിയ പറഞ്ഞു.
ഞാന്‍ ഐറ്റം ഡാന്‍സ് ചെയ്തിട്ടില്ല. സിനിമയിലെ എന്റെ നൃത്തരംഗത്തില്‍ ആഭാസമില്ല. സെക്‌സിയായി വേഷമിട്ടുകൊണ്ടുള്ള ഡപ്പാംകൂത്തിന് എനിക്കു താല്‍പര്യവുമില്ല. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഡാന്‍സിനെക്കുറിച്ചും കോസ്റ്റ്യൂമിനെക്കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുള്ള അഭിനേത്രിയാണ് ഞാന്‍. ആ സിനിമയിലെ നൃത്തത്തിന് നല്ല അഭിപ്രായമാണ് എഫ്.ബി ഫ്രണ്ട്‌സ് നല്‍കിയത്. അഭിനന്ദനസന്ദേശങ്ങള്‍ ഇന്‍ബോക്‌സില്‍ കുമിഞ്ഞുകൂടിയിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ മീഡിയ എന്നെ ഐറ്റം നര്‍ത്തകിയുടെ കള്ളിയില്‍ തളച്ചിടാന്‍ ശ്രമിക്കുന്നു. ഐ ഡോണ്ട് കെയര്‍.
കഥാഗതിയോടു ചേര്‍ന്നുനില്‍ക്കുന്ന നൃത്തരംഗമാണ് ചിത്രത്തിലുള്ളത്. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നൃത്തരംഗത്തുമാത്രം അഭിനയിച്ചിട്ടുണ്ടല്ലോ. എന്തിനധികം സാക്ഷാല്‍ നയന്‍താര ധനുഷ് ചിത്രത്തില്‍ ഡാന്‍സ് മാത്രം ചെയ്തിട്ട് വളരെക്കാലമൊന്നും ആയിട്ടില്ല. അപ്പോള്‍ പിന്നെ ഇനിയയ്ക്കുമാത്രം പറ്റില്ല എന്നു പറയുന്നതിന്റെ പൊരുള്‍ മനസിലാവുന്നില്ല. ഒരു നായികയുള്ള സിനിമയില്‍ മറ്റൊരു നായിക നൃത്തരംഗത്തുമാത്രം പ്രത്യക്ഷപ്പെടുന്നതു സിനിമയെ കളര്‍ഫുളാക്കും. അങ്ങനെയൊന്നും ചിന്തിക്കാതെ ഇനിയ ഐറ്റംനടിയായി എന്നു ചുമ്മാ എഴുതിക്കൂട്ടുന്നവരോട് എനിക്കൊന്നും പറയാനില്ല.
ഇനിയ ആ നൃത്തരംഗം ഗംഭീരമാക്കി എന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. ഫേസ്ബുക്ക് ഫ്രണ്ട്‌സും നല്ല കമന്റുകളാണു തരുന്നത്. പറഞ്ഞല്ലോ, നിങ്ങള്‍ ചില മീഡിയക്കാരാണ് ഇനിയ കൂത്തുഡാന്‍സ് ചെയ്തു, ഇനിയ മാദക നര്‍ത്തകി എന്നെല്ലാം പറഞ്ഞു പുകമറ സൃഷ്ടിക്കുന്നത്. അതിലെനിക്ക് പരിഭവമില്ല. നിങ്ങള്‍ പറയുന്നത് നിങ്ങളുടെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha