താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നെന്ന് നടി ദീപിക പദുകോണ്‍
താന്‍ വിഷാദ രോഗത്തിന് അടിമയായിരുന്നെന്നും ഈ സമയത്ത് തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്നും ബോളീവുഡിലെ താര സുന്ദരി ദീപികാ പദുകോണ്‍. കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു എനിക്ക് രോഗം തുടങ്ങിയത്. അഭിനയത്തില്‍ തിരക്ക് പിടിച്ച സമയമായിരുന്നു അത്. ഒരു ദിവസം എഴുന്നേറ്റപ്പോള്‍ എന്തോ അപാകത തോന്നി. തലചുറ്റല്‍ അനുഭവപ്പെട്ടു. താഴേയ്ക്ക് വീഴുന്നതായും തോന്നി. വയറില്‍ ഒന്നുമില്ലെന്നും അനുഭവപ്പെട്ടു. ജോലിയുടെ ആയാസമുണ്ടാക്കിയ ആരോഗ്യ പ്രശ്‌നമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ജോലിയില്‍ ശ്രദ്ധ കൊടുത്ത് ഈ അവസ്ഥയെ മറികടക്കാന്‍ ശ്രമിച്ചു. കുറച്ചു കാലം അത് സഹായിച്ചു. പിന്നേയും പ്രശ്‌നങ്ങള്‍ അലട്ടി. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെയായി. പലപ്പോഴും താന്‍ തളര്‍ന്നു പോയതായി ദീപിക പറയുന്നു.
എനിക്ക് തന്നെ എന്റെ അവസ്ഥ വിശദീകരിക്കാന്‍ കഴിയില്ല. ഹാപ്പിന്യൂ ഇയര്‍ ചിത്രീകരിക്കുന്നതിനു മുമ്പായിരുന്നു ഇത്. അവസ്ഥ മനസിലാക്കിയ ഞാന്‍ സിനിമ തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ് വിശ്രമമെടുത്ത് ബംഗലുരുവില്‍ മാതാപിതാക്കളോടപ്പം ചിലവഴിച്ചു. അപ്പോള്‍ നല്ല ആശ്വാസം കിട്ടി. എന്നാലും ചില സമയം ചിന്തകള്‍ താളം തെറ്റിക്കും.
മുംബൈല്‍ തിരിച്ചെത്തിയപ്പോള്‍ വിഷാദ രോഗം കാരണം എന്റെ ഒരു സുഹൃത്ത് ആത്മഹത്യ ചെയ്ത വിവരമാണ് എന്നെ കാത്തിരുന്നത്. എനിക്ക് ഇത് വലിയ പ്രശ്‌നമായിയി. ഹാപ്പി ന്യൂ ഇയറിന്റെ ചിത്രീകരണം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് പിടിച്ച് നില്‍ക്കാനായില്ല. ഞാന്‍ വല്ലാത്ത മാനസികാവസ്ഥയിലായി. ഒരു ദിവസം അമ്മയോട് എന്റെ അവസ്ഥയെപറ്റി തുറന്ന് പറഞ്ഞു.അമ്മ സുഹൃത്തായ ഡോക്ടറോട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും താന്‍ വിഷാദ രോഗത്തിന് അടിമയാണെന്ന് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായില്ല. അവസാനം പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത മാനസികവസ്ഥയിലായി. മരണത്തെക്കുറിച്ച് ചിന്തിക്കുന്ന അവസ്ഥ.
കടുത്ത മാനസിക അവസ്ഥയിലായ ഞാന്‍ ബംഗലുരുവിലെത്തി ഡോക്ടര്‍ ശ്യാം ഭട്ടിനെ കണ്ടു. എനിക്ക് വിഷാദ രോഗമാണന്ന് ഞാന്‍ അംഗീകരിച്ചു. മെഡിസിന്‍ കഴിക്കാന്‍ തീരുമാനിച്ചു. ഡോക്ടറുടെ കൗണ്‍സിലിങ്ങും എനിക്ക് തുണയായി. ഹാപ്പി ന്യൂ ഇയറിന്റെ ക്ലൈമാക്‌സ് ചിത്രീകരണ സമയത്ത് താന്‍ വിഷാദരോഗത്തിന് ഗുളിക കഴിച്ചു തുടങ്ങിയിരുന്നു. ഇന്ന് രോഗത്തില്‍ നിന്ന് ഞാന്‍ സ്വതന്ത്രയുമായി. എന്റെ അനുഭവം മറ്റുള്ളവര്‍ക്ക് സഹായകവും പ്രോചദനവുമാവാന്‍ വേണ്ടി സമൂഹത്തില്‍ പ്രവര്‍ത്തിക്കാനാണ് എന്റെ തീരുമാനമെന്നും ദീപിക പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha