അഭിനയിച്ചാല്‍ നരകത്തില്‍ പോകില്ല എന്നു ഞാന്‍ പറഞ്ഞിട്ടേ ഇല്ല... ഞാന്‍ അഭിനയിക്കുന്നതില്‍ ബന്ധുക്കള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല
സോഷ്യല്‍ മീഡിയയില്‍ അന്‍സിബയെപ്പറ്റി തലങ്ങും വിലങ്ങുമുള്ള വാര്‍ത്തകള്‍ നിറയുന്നതിനിടയില്‍ അന്‍സിബ മനസു തുറന്നു. ഒരു പ്രമുഖ ഓണ്‍ലൈനിനോടാണ് അന്‍സിബ വിവാദമായ നരകത്തെ പറ്റി തുറന്ന് പറഞ്ഞത്.
അഭിനയിച്ചാല്‍ നരകത്തില്‍ പോകില്ല എന്നു ഞാന്‍ പറഞ്ഞിട്ടേ ഇല്ല. എന്റെ അഭിമുഖങ്ങളില്‍ നിന്ന് തുമ്പും വാലും എടുത്ത് വളച്ചൊടിച്ച് ഇങ്ങനെ ഒക്കെ ആക്കുന്നതാണ്. എന്റെ ബന്ധുക്കള്‍ക്ക് ഞാന്‍ അഭിനയിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. തുടക്കകാലത്ത് അവരെല്ലാം കുറച്ച് എതിര്‍പ്പ് കാണിച്ചിരുന്നു. എന്നാല്‍ ദൃശ്യത്തിന് ശേഷം അവര്‍ക്കെല്ലാം അന്‍സിബ ബന്ധുവാണെന്നു പറയുന്നതില്‍ സന്തോഷമേ ഉള്ളൂ.
ചിലര്‍ എന്നേയും ബന്ധുക്കളേയും തമ്മിത്തല്ലിച്ചേ അടങ്ങൂ എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. ബന്ധുക്കള്‍ക്കൊക്കെ എന്നെ നന്നായി അറിയാം. ഞാന്‍ ഒന്നും മറച്ചു വയ്ക്കാറില്ല. എല്ലാം തുറന്നു പറയും. മതത്തിന്റെ പേരില്‍ വെറുതെ അതും ഇതും ഒക്കെ പറയുകയാണ്.
ഫേസ്ബുക്കൊന്നും ഞാന്‍ നോക്കാറേ ഇല്ല. എന്റെ പടങ്ങള്‍ അയച്ചു കൊടുക്കുമ്പോള്‍ ഒരു ഏജന്‍സിയാണ് അപ്‌ലോഡ് ചെയ്യുന്നത്. അത് സിനിമയുടെ സ്റ്റില്‍സ് ആയിരിക്കും. പിന്നെ കൂട്ടുകാര്‍ വിളിച്ച് പറയുമ്പോഴാണ് ഓരോ ഫോട്ടോയ്ക്കും ഇത്ര ലൈക്കുണ്ടെന്നൊക്കെ അറിയുന്നത്.
അത്ര ഗ്ലാമറസായി ഇതുവരെ അഭിനയിച്ചിട്ടില്ല. ഇനിയും അഭിനയിക്കില്ല. ഞാന്‍ ഗ്ലാമറസാകാനൊന്നും തയ്യാറല്ല. എന്റെ ശരീരത്തിന് ഗ്ലാമറസ് വേഷങ്ങള്‍ ചേരില്ല. കുറച്ച് വണ്ണം തോന്നുന്ന ശരീരമാണ് എന്റേത് . അത്‌കൊണ്ട് തന്നെ തമിഴിലായായും ഗ്ലാമറസാകാന്‍ തയ്യാറല്ല. സ്ലിം ആകാന്‍ ശ്രമിച്ചിരുന്നു. പിന്നീട് എന്നെക്കാണുമ്പോള്‍ എല്ലാവരും ചോദിക്കും അയ്യോ, അന്‍സിബക്കുട്ടി ഇതെന്തു പറ്റീ, വല്ല അസുഖവുമാണോ എന്ന്. തടി കുറച്ചാതാണെന്നു പറയുമ്പോള്‍ അവരു പറയും നിന്നെ പഴയ രൂപത്തില്‍ കാണാനാണ് ഞങ്ങള്‍ക്കിഷ്ടമെന്ന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha