എന്റെ കുടുംബത്തിന്റെ കാഴ്ച്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്റെ തീരുമാനം!! സ്വകാര്യ ജീവിതത്തിൽ സംഭവിച്ചത് മനസ് തുറന്ന് ഷിബ്ല
സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മറ്റു നടീനടന്മാരും രൂപമാറ്റം വരുത്തി സിനിമകളില്‍ അഭിനയിക്കാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായിട്ടാണ് സിനിമകളില്‍ ഞെട്ടിക്കുന്ന മേക്ക് ഓവറുകള്‍ താരങ്ങള്‍ നടത്താറുളളത്. ഫറ ഷിബ്ല എന്ന പുതുമുഖ നടിയാണ് ഇത്തരത്തില്‍ മേക്ക് ഓവര്‍ നടത്തി ശ്രദ്ധേയയായിരിക്കുന്നത്. ആസിഫ് അലി നായകവേഷത്തില്‍ എത്തുന്ന കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു നടി മേക്ക് ഓവര്‍ വരുത്തിയിരുന്നത്. ശരീരഭാരമുള്ള പെണ്‍കുട്ടിയായി അഭിനയിക്കാന്‍ ഷിബ്ല നടത്തിയ കഠിനാധ്വാനവും മേക്ക് ഓവറും വലിയ വാര്‍ത്തയായിരുന്നു. സിനിമയുടെ വിജയത്തിനു പിന്നാലെ മറ്റൊരു സന്തോഷം കൂടിയുണ്ടായതിന്റെ ആഹ്ലാദത്തിലാണ് താരം.
'മലപ്പുറം സ്വദേശിനിയാണ് ഞാന്‍. അന്യമതസ്ഥനായ ഒരാളെയാണ് ഞാന്‍ വിവാഹം ചെയ്തത്. അത് വീട്ടുകാരുടെ അനുവാദത്തോടെ അല്ല താനും. അതുകൊണ്ട് വീട്ടില്‍ ചിലപ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. എന്റെ കുടുംബത്തിന്റെ കാഴ്ച്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്റെ തീരുമാനം. എന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചിരുന്നില്ല, അവര്‍. പക്ഷേ കുടുംബത്തിലേയ്ക്ക് എന്നെ പിന്നീട് ഉള്‍ക്കൊള്ളിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഞാന്‍ വിളിക്കുമ്ബോഴൊന്നും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, ഞാനന്നും അവരുടെ അനുഗ്രഹങ്ങള്‍ എന്റെ കൂടെയുണ്ടെന്നു തന്നെ ചിന്തിച്ചിരുന്നു. ഉപ്പയും അമ്മയും മൂന്ന് അനിയന്മാരുമാണ് എനിക്ക്. സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോഴും ഞാന്‍ വിളിച്ചു. എന്നിട്ടും ഫോണ്‍ എടുത്തിരുന്നില്ല. ഒടുവില്‍ സിനിമയില്‍ അമ്മിണിപ്പിള്ള എന്ന കഥാപാത്രത്തിന്റെ അമ്മയായെത്തുന്ന മലപ്പുറംകാരിയായ ഷൈനിചേച്ചിയുടെ ഒരു സുഹൃത്ത് സിനിമ കണ്ടിരുന്നു. സിനിമ കണ്ടു കഴിഞ്ഞ് കക്ഷി അമ്മിണിപ്പിള്ളയെക്കുറിച്ച് ഒരു പോസ്റ്റിട്ടു. ആ പോസ്റ്റിനു തൊട്ടു താഴെ ഉപ്പ നായികയെ മനസിലായോ എന്നു ചോദിച്ചു കമന്റിട്ടു. ഉപ്പയുടെ സുഹൃത്തും വക്കീലുമായ ആള് 'ആരാ ഇത് അറിയുന്നയാളാണോ' എന്നു തിരിച്ചു ചോദിച്ചപ്പോള്‍ ഉപ്പ മറുടിയെഴുതി.
ഇവള് എന്റെ ഒരേയൊരു മകളാണെന്ന്. ഞാനിത് അറിഞ്ഞിരുന്നില്ല. ഷൈനിച്ചേച്ചിയാണ് ഇതിന്റെ ഒരു സ്ക്രീന്‍ഷോട്ട് എനിക്കു കാണിച്ചു തരുന്നത്. ഒരു പൊതു ഇടത്തില്‍ വന്ന് ഉപ്പ കമന്റ് ചെയ്തത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. അതിനു ശേഷം എന്റെ വീട്ടുകാരുടെ മാനസിക പിന്തുണയുണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഭര്‍ത്താവിന്റെ അമ്മയും വീട്ടുകാരും പൂര്ണപിന്തുണനല്കുന്നുണ്ടെനിക്ക്.' ഷിബ്ല പറഞ്ഞു.
https://www.facebook.com/Malayalivartha