സെല്‍ഫി ജീവിതം മാറ്റിമറിച്ചെന്ന് ഷമ്മി തിലകന്‍
വ്യവസായ വനിതയുടെ സെല്‍ഫിയെടുത്തെന്ന ആരോപണം തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ഫെയിസ് ബുക്കിലൂടെ നടന്‍ ഷമ്മി തിലകന്‍ സൂചിപ്പിച്ചു. എ സെല്‍ഫി കാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നാണ് ഫെയിസ് ബുക്ക് വാളില്‍ കുറിച്ചിട്ടിരിക്കുന്നത്.ഇതിനൊപ്പം ഒരു സെല്‍ഫിയും ഷമ്മി തിലകന്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പക്ഷേ ഏത് സെല്‍ഫിയെക്കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. തന്റെ അനുവാദമില്ലാതെ ഫോട്ടോ എടുത്തെന്ന് കാട്ടി ഒരു സ്ത്രീ ഷമ്മിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ഹോണറബിള്‍ എയര്‍ ആന്‍ഡ് വാട്ടര്‍ അപ്പലെറ്റ് അഥോറിറ്റിയില്‍ പരിഗണനയിലുള്ള 39 ഓഫ് 2014 നമ്പര്‍ അപ്പീലില്‍ നാലാം എതിര്‍സാക്ഷിയാണ് താനെന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. പുതുവര്‍ഷദിനം മുതല്‍ കോടതി മുമ്പാകെ സ്വന്തം ഭാഗം വാദിക്കുന്നത് താന്‍ നേരിട്ടാണെന്നും പോസ്റ്റില്‍ പറയുന്നു. സുപ്രീം കോടതിയില്‍ വേണമെങ്കിലും ഈ കേസ് സംബന്ധമായി പോകാനുള്ള ചങ്കുറപ്പ് എനിക്കുണ്ട്. ഒരേയൊരു സെല്‍ഫി കാരണം ആണ്..! അതെ...! ഈ സെല്‍ഫി എന്റെ ജീവിതവീഥി തന്നെ മാറ്റി മറിച്ച ഒന്നാണ്..!! ഇത്രയും പറഞ്ഞ ശേഷം സംഭവാമി യുഗേ.. യുഗേ... എന്ന് കൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അനുവാദമില്ലാതെ യുവതിയുടെ ചിത്രം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതിന് കൊല്ലം ഈസ്റ്റ് പോലീസ് ഷമ്മി തിലകനെതിരെ കേസടുത്തിട്ടുണ്ട്. പോസ്റ്റിന് മറുപടിയായി ആരാധകര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും താരം ഒന്നും പറഞ്ഞിട്ടില്ല. രണ്ടുലക്ഷത്തോളം പേരാണ് ഫേസ്ബുക്കില്‍ ഷമ്മി തിലകനെ പിന്തുടരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha