മാധ്യമപ്രവർത്തകനെ അങ്കത്തട്ടിനു വിളിച്ച് കങ്കണ റണാവത്ത്; കാരണമിതാണ് !
ബോളിവുഡിലെ മുൻ നിര നായികമാരിലൊരാളാണ് കങ്കണ റണാവത്ത് . വളരെ സെലക്ടിവ് ആയിട്ടാണ് താരം സിനിമകൾ തിരഞ്ഞെടുക്കുന്നത്. നിലപാടുകളിലും ഉറച്ച നിലക്കുന്ന താരങ്ങളിലൊരാളാണ് കങ്കണ.അത് വ്യക്തി ജീവിതമായാലും ഔദ്യോഗിക ജീവിതമായാലും ഒരേ ത്രാസിലാണ് താരം കൊണ്ടുപോകുന്നത് . അതുകൊണ്ട് തന്നെ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് താരത്തിന് . വിമര്ശനപട്ടികയിൽ സ്ഥിര സാന്നിധ്യമാണ് താരം ഒരുപക്ഷേ ബോളിവുഡിൽ മറ്റൊരു നടിക്ക് ഇത്രത്തോളം വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ടോ എന്ന് തന്നെ സംശയമാണ് . ഇതായിപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് നടി . പുതിയ ചിത്രമായ ‘ജഡ്ജ്‌മെന്റല്‍ ഹേ ക്യാ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിറക്കുന്ന ചടങ്ങിൽ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി പോരിന് വിളിച്ചിരിക്കുകയാണ് കങ്കണ .
തന്റെ മുന്‍ സിനിമയായ ‘മണികര്‍ണിക; ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രത്തിന് നെഗറ്റീവ് നിരൂപണമാണ് നല്‍കിയതെന്ന് പറഞ്ഞാണ് താരം മാധ്യമപ്രവര്‍ത്തകനെതിരെ തിരിഞ്ഞത്. ‘നിങ്ങളല്ലേ എന്റെ മണികര്‍ണികയെ അടിച്ചു താഴ്ത്തിയത്. ഒരു സിനിമ പിടിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്? ദേശീയതയെ കുറിച്ച് സിനിമ പിടിച്ചപ്പോള്‍ നിങ്ങള്‍ എന്നെ തീവ്ര ദേശീയവാദി എന്നല്ലേ വിളിച്ചത്,’ കങ്കണ പറഞ്ഞു. പരിഹസിക്കുന്ന രീതിയിലായിരുന്നു കങ്കണ സംസാരിച്ചത്.
ഇതേ തുടർന്ന് കങ്കണ മോശമായാണ് പെരുമാറുന്നതെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകൻ പറഞ്ഞു .എന്നാല്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും സത്യമായ കാര്യങ്ങളാണ് പറയുന്നതെന്നും താരം വ്യക്തമാക്കി.
‘മണികർണിക’യുടെ വാർത്താ സമ്മേളനത്തിനിടെയാണ് മാധ്യമപ്രവർത്തകനുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. ഉറി ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ ഒരു പരിപാടി നടത്തിയതിന് ശബാന ആസ്മിയെ വിമർശിച്ച കങ്കണ എന്തുകൊണ്ടാണ് പാക്കിസ്ഥാനിൽ ‘മണികർണിക’ റിലീസ് ചെയ്തത് എന്നായിരുന്നു മാധ്യപ്രവർത്തകന്‍റെ ചോദ്യം. ചോദ്യം കങ്കണയെ ചൊടിപ്പിച്ചിരുന്നു. തന്‍റെ ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്നെന്നായിരുന്നു കങ്കണയുടെ വാദം.
മാധ്യമപ്രവർത്തകന് താൻ നേരത്തെ അഭിമുഖം നൽകിയിരുന്നെന്നും അയാൾ തനിക്ക് സ്വകാര്യ സന്ദേശം അയച്ചുവെന്നും കങ്കണ ആരോപിച്ചു. എന്നാൽ, താൻ നടിക്ക് സന്ദേശമൊന്നും അയച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ നിഷേധിച്ചു. അങ്ങനെ സന്ദേശം അയച്ചിട്ടുണ്ടെങ്കില്‍ അതിന്റെ സ്ക്രീന്‍ഷോട്ട് കാണിക്കണമെന്നും മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha