മോഹന്‍ലാലിന് പലതും ഓര്‍മയില്ലെന്ന് കമല്‍
മോഹന്‍ലാലിന് പലതും ഓര്‍മയില്ലെന്ന് സംവിധായകന്‍ കമല്‍. തന്റെ ആത്മകഥയിലാണ് ഇക്കാര്യം കമല്‍ വ്യക്തമാക്കുന്നത്. മദിരാശിയിലെ സിനിമാപൂര്‍വ്വ ജീവിതത്തിന്റെ കഥ പറയുന്നിടത്ത് കമലിനൊപ്പം താമസിച്ച ഒരു സൃഹൃത്ത് സെബാസ്റ്റ്യന്റെ കാര്യം കമല്‍ പറയുന്നുണ്ട്. പാലായില്‍ റബര്‍തോട്ടമുള്ള ഒരു പണക്കാരനായ രസികനാണ് സെബാസ്റ്റ്യന്‍. അഭിനയ മോഹവുമായി അലയുന്ന കാലത്ത് സെബാസ്റ്റ്യനാണ് മോഹന്‍ലാലിനെ കമലിന് പരിചയപെടുത്തികൊടുത്തത്. അതും മദിരാശി നഗര തിരക്കില്‍ ബൈക്കില്‍ വച്ച്.
ബെക്കിന്റെ പിന്നിലിരിക്കുന്ന സെബാസ്റ്റ്യന്‍ ലാലിനെ ചൂണ്ടി പറഞ്ഞു. ഇത് മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കളില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട്. അന്ന് ചിത്രം പുറത്തുവന്നിട്ടില്ല. സെബാസ്റ്റ്യനും അതില്‍ ചെറിയ വേഷമുണ്ട്. കമലും അന്നാണ് മോഹന്‍ലാലിനെ പരിചയപ്പെടുന്നത്. ഈ സംഭവം മോഹന്‍ലാല്‍ ഓര്‍ക്കുന്നുവോ എന്നറിയില്ല. എന്തിന് സെബാസ്റ്റ്യനെ പോലും ലാല്‍ ഓര്‍ക്കുന്നുണ്ടാകുമോ എന്ന് ശക്തമായി കമല്‍ കുറ്റപെടുത്തുന്നു. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും കമലും സിനിമ ചെയ്തിട്ടില്ല. ചക്രം എന്ന സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ പ്രശ്‌നങ്ങളാണ് ഇരുവരെയും അകറ്റിയതെന്നറിയുന്നു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ലാലിന്റെ ചിത്രം ചൂണ്ടി സംവിധായകന്‍ പി എന്‍ മേനോന്‍ പറഞ്ഞുവത്രെ. അവന്‍ തരക്കേടില്ല. രക്ഷപെടാന്‍ സാധ്യതയുണ്ട്. ആ സംഭവവും കമല്‍ ആത്മകഥയില്‍ പറയുന്നു. കമല്‍ ആദ്യമായി സ്വതന്ത്ര സംവിധായകനായത് മോഹന്‍ലാലിന്റെ ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രത്തിലൂടെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha