ഐശ്വര്യ റായ് വീണ്ടുമെത്തുന്നു
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഐശ്വര്യ റായ് വീണ്ടും വെള്ളിത്തിരയിലേക്ക്. പ്രശസ്തസംവിധായകന്‍ സഞ്ജയ് ഗുപ്തയുടെ ജസ്ബയെന്ന ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ വായിക്കുന്നതിനായി കഴിഞ്ഞ ദിവസം ഐശ്വര്യയെത്തിയത് വാര്‍ത്തയായിരുന്നു.
ഇര്‍ഫാന്‍ ഖാനും നടന്‍ ശക്തികപൂറിന്റെ മകന്‍ സിദ്ധാന്ത് കപൂറുമാണ് ചിത്രത്തിലെ നായകന്മാര്‍. അനുപംഖേര്‍, ശബ്‌നാ ആസ്മി എന്നിവരും തിരക്കഥ വായിക്കുന്ന ചടങ്ങിലേക്കെത്തിയിരുന്നു. അതേസമയം സഞ്ജയ് ഗുപ്തയുടെ സിനിമയില്‍ ആദ്യമായാണ് ഐശ്വര്യ വേഷമിടുന്നതെന്ന പ്രത്യേകതയുമുണ്ട്.
അഭിഷേക് ബച്ചനുമൊത്തുള്ള വിവാഹജീവിതത്തിനുശേഷം സിനിമാലോകത്തുനിന്ന് വിട്ടുനിന്ന ഐശ്വര്യ റായിയുടെ തിരിച്ചുവരവ് ബോളിവുഡ് ഏറെ ആകാംക്ഷയോടെയാണ് കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha