ഒരു പണിയും ചെയ്യാതെ ജീവിക്കണം
ജീവിതത്തില്‍ ഒരു പണിയും ചെയ്യാതെ ജീവിക്കാന്‍ ആഗ്രഹിച്ച ആളാണ് താനെന്ന് ശ്രീനിവാസന്‍. പക്ഷെ, സിനിമ ഉത്തരവാദിത്തമുള്ള ഒരാളാക്കി. സിനിമയില്‍ വിജയങ്ങളുണ്ടാകുമ്പോള്‍ നായികയ്ക്കും നായകനും പൂര്‍ണ ക്രെഡിറ്റ് നല്‍കുന്നതാണ് നമ്മുടെ ഒരു രീതി. അങ്ങിനെയാണ് താരങ്ങള്‍ ഉണ്ടാകുന്നത്. നടീനടന്‍മാരെ അതിജീവിക്കുന്ന സംവിധായകരുണ്ടാകുമ്പോള്‍ ഇതെല്ലാം അപ്രസക്തമാകും. സത്യജിത്‌റെ, ബര്‍ഗമാന്‍, സ്പില്‍ബെര്‍ഗ് ഇവരുടെയൊന്നും സിനിമയില്‍ ആര് അഭിനയിച്ചു എന്നത് നോക്കിയല്ല ജനം കാണുന്നത്.
100 ദിവസം ഓടുന്ന സിനിമയെ പുച്ഛിക്കേണ്ട കാര്യമില്ല. ഓടുന്ന സിനിമ എടുക്കുന്നത് ഒരു കഴിവാണ്. അത് എളുപ്പമുള്ള കാര്യമല്ല. എല്ലാവര്‍ക്കും കഴിയുന്ന പണിയല്ല അത്. ആര്‍ട്ഫിലിം എടുക്കുന്നവരും ജനം തിയേറ്ററില്‍ കയറണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വൈവിധ്യമാണ് സിനിമയുടെ ആകര്‍ഷണീയത. അതുകൊണ്ട് ഒരു പ്രത്യേക ഗണത്തില്‍ പെടുന്ന ഒരു സിനിമ ഹിറ്റായാല്‍ അതേ മാതൃകയില്‍ സിനിമ എടുക്കുന്നതില്‍ കാര്യമില്ല. സിനിമാരംഗത്ത് പല മേഖലകളില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഏറ്റവുമധികം സംതൃപ്തി ലഭിച്ചത് തിരക്കഥയെഴുതുമ്പോഴാണ്. അഭിനയം പരിചയിച്ചാല്‍ എളുപ്പത്തില്‍ ചെയ്യാം. എഴുത്ത് എന്നും ഒരു വെല്ലുവിളിയാണ്. അതില്‍ എന്നും പുതുമയുണ്ട്.
450 കോടി രൂപ മുടക്കി കാന്‍സര്‍ ആശുപത്രികള്‍ പണിയുന്ന സര്‍ക്കാര്‍ 50 കോടി രൂപ കീടനാശിനിയും രാസവളവുമില്ലാത്ത കൃഷിക്കു വിനിയോഗിച്ചിരുന്നെങ്കില്‍ 5,000 പേരെയെങ്കിലും കാന്‍സര്‍ വരാതെ രക്ഷിക്കാമായിരുന്നു. ആ ബോധത്തിലേക്കു നാം വളരേണ്ടതുണ്ട്.
മാരക കീടനാശിനികള്‍ ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും സംസ്ഥാനത്തെയാകെ നശിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് സ്വന്തമായി കൃഷി തുടങ്ങിയത്. കേരളത്തില്‍ പലയിടത്തും കൃഷിക്ക് അനുകൂലമായ ചില മാറ്റങ്ങള്‍ കാണുന്നുണ്ട്. 20 വര്‍ഷത്തോളം ഒരു കൃഷിയും നടക്കാത്ത സ്ഥലത്താണ് ഞാന്‍ വിത്തെറിഞ്ഞത്. അത് ഫലം കണ്ടുവരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha