എന്റെ നൊമ്പരങ്ങള്‍ അവള്‍ കണ്ടില്ല... ഈ വീട് ഒരു സ്വര്‍ഗ്ഗമായിരുന്നു. അതു തകരുമെങ്കില്‍ തകരരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന; വേദനയോടെ പ്രിയദര്‍ശന്‍
മലയാളികളെ എന്നും ചിരിയിലൂടെ ചിന്തിപ്പിച്ച സംവിധാകയന്‍ പ്രിയദര്‍ശന്‍ ഇപ്പോള്‍ മാനസികമായി തിരെ തകര്‍ന്ന അവസ്ഥയിലാണ്. താന്‍ ജീവനെക്കാളേറെ സ്‌നേഹിച്ച ലിസി വഴി പിരിഞ്ഞതിന്റെ വേദന പങ്കുവയ്ക്കുകയാണ് പ്രിയദര്‍ശന്‍. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയന്‍ മനസ് തുറക്കുന്നത്.
ഈ വീട് ഒരു സ്വര്‍ഗ്ഗമായിരുന്നു. അതു തകരുമെങ്കില്‍ തകരരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന. വിധിയെന്നല്ലാതെ ഒന്നും പറയാനില്ല. ജീവിതം ഇത്രേയുള്ളൂ എന്നു തോന്നിപ്പോവുകയാണ്. എന്നാല്‍ എന്താണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്നും എവിടെയാണ് തെറ്റു പറ്റിയതെന്നും അറിയില്ല. ജോലിയെക്കാള്‍ കുടുംബത്തെ സ്‌നേഹിച്ചെന്നും പ്രിയന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഏറ്റവും വേദനയുള്ള സമയത്തിലൂടെയാണ് ഇപ്പോള്‍ ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം എന്നെ സംബന്ധിച്ചടത്തോളം ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള മൂന്നു വ്യക്തികളാണ് പടിയിറങ്ങിപ്പോയത്. കഴിഞ്ഞ ഒക്‌ടോബറിലാണ് അമ്മ മരിക്കുന്നത്. നവംബറില്‍ അച്ഛന്‍ പോയി. ഡിസംബര്‍ ഒന്നിന് ഭാര്യ ലിസി വിവാഹമോചനത്തിന് അപേക്ഷ കൊടുത്തു.
24 വര്‍ഷം സ്വര്‍ഗ്ഗം പോലൊരു കുടുംബത്തില്‍ ജീവിച്ചയാളാണ് ഞാന്‍. അതുലഞ്ഞപ്പോള്‍ എന്റെ മനസ്സ് തകര്‍ന്നുപോയി. എല്ലാ വലിയ സംവിധായകരുടെയും തകര്‍ച്ച തുടങ്ങുന്നത് അവരുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോഴാണ്. നമുക്ക് ഒന്നും ചിന്തിക്കാനാവില്ല. പക്ഷേ എനിക്കറിയാം ഈ തകര്‍ച്ചയില്‍ നിന്നു തിരിച്ചു വരാന്‍, സിനിമ ചെയ്യുക എന്ന വഴിയേ എനിക്ക് മുന്നില്‍ ഉള്ളു. അച്ഛനും അമ്മയും മരിച്ചുപോയതില്‍ ദുഃഖമുണ്ടെങ്കിലും അത് ചിലപ്പോള്‍ നല്ലതായെന്നും പ്രിയന്‍ ആശ്വസിക്കുന്നുണ്ട്. എന്റെ വിജയങ്ങള്‍ മാത്രമാണ് അവര്‍ കണ്ടത്. ഒരു വര്‍ഷം മുമ്പ് വന്ന ഞങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന വാര്‍ത്തകള്‍പോലും അവരുടെ ചെവിയിലെത്തിയിട്ടില്ല. മകന്റെ പ്രശ്‌നങ്ങള്‍ അറിയാതെ സമാധാനത്തോടെയാണ് അവര്‍ മരിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ആശ്വാസമാണ്.
എന്റെ ഈ അവസ്ഥയില്‍ അച്ഛനുണ്ടായിരുന്നെങ്കില്‍ എനിക്ക് ശക്തി കൂടിയേനെ എന്ന് ഇടയ്ക്ക് തോന്നാറുണ്ട്. ലോകത്ത് അച്ഛനും അമ്മയുമാണ് നമുക്കു വേണ്ടി ജീവിക്കുന്നത്. ബാക്കിയാരും നമുക്കുവേണ്ടി ജീവിക്കുന്നില്ല. അച്ഛന്‍ കൂടി മരിച്ചതോടെ നീ അനാഥനായി. എന്നാണ് മമ്മൂട്ടി എന്നോട് പറഞ്ഞത്. ആ വാക്കുകള്‍ ശരിക്കും എന്റെ ഹൃദയത്തില്‍ കൊണ്ടതായും, ബാക്കിയെല്ലാ ബന്ധങ്ങളിലും സ്വാര്‍ത്ഥതയുണ്ട്. അച്ഛനും അമ്മയും മാത്രം സ്വാര്‍ത്ഥരല്ലെന്ന് മനസിലാക്കി. അച്ഛനും അമ്മയും മരിച്ചപ്പോള്‍ കുറ്റബോധം തോന്നിയെന്നും അവര്‍ക്കുവേണ്ടി ഞാന്‍ കുറച്ചു കൂടി സമയം ചെലവിടേണ്ടതായിരുന്നുവെന്ന ഓര്‍മ്മ ഇപ്പോഴും വേദനയാണ്.
അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. ഞങ്ങളുടേത് ഒരു ലോവര്‍ മിഡില്‍ക്ലാസ് കുടുംബമായിരുന്നു. പെട്ടന്ന് ഒരു വലിയ സൊസൈറ്റിയില്‍ വന്നു പെട്ടിട്ടും എന്റെ മനസ്സില്‍ ആ മൂല്യങ്ങള്‍ മാറിയിട്ടില്ല. എനിക്ക് ഒരിക്കലും വലിയ സൊസൈറ്റി ഓഫ് ലൈഫ് പറ്റില്ല. മക്കള്‍ എപ്പോഴും പറയും. രാവിലെ രണ്ട് ഇഡ്ഡലിയും ഉച്ചയ്‌ക്കൊരു മീന്‍കറിയുമുണ്ടെങ്കില്‍ അച്ഛന്‍ ഹാപ്പിയാവുമെന്ന്. പിന്നെ ഞാന്‍ പോലും പ്രതീക്ഷിക്കാത്ത കുറെ സൗഭാഗ്യങ്ങള്‍ വന്നപ്പോള്‍ ആ സൗഭാഗ്യങ്ങള്‍ ആസ്വദിച്ചിട്ടുണ്ട്. അപ്പോഴും ആ ലോവര്‍ മിഡില്‍ ക്ലാസ് മൂല്യങ്ങള്‍ എന്റെ ഉള്ളിലുണ്ട്. അച്ഛന്‍ എന്നോട് രണ്ടു കാര്യങ്ങളാണ് പറഞ്ഞത്. ഒരിക്കലും ഒരു സ്ത്രീയെ തല്ലരുത്. പിന്നെ കൈക്കൂലി വാങ്ങരുത്. ഈ രണ്ടു കാര്യങ്ങളും താന്‍ പാലിച്ചിട്ടുണ്ടെന്നും പ്രിയന്‍ പറയുന്നു.
ദാമ്പത്യ തകര്‍ന്ന വേളയില്‍ ആശ്വസിപ്പിക്കാന്‍ ഏറെ പേരെത്തി. അടുത്ത സുഹൃത്തായ മോഹന്‍ലാല്‍, എല്ലാവരുടെയും ജീവിതത്തില്‍ ഇതുപോലുള്ള പ്രശ്‌നങ്ങളുണ്ടാവും. മുന്നോട്ടു പോയേ പറ്റൂ എന്നു പറഞ്ഞാണ് ആശ്വാസം പകര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha