ഐ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം മുഴുവന്‍ പാവപ്പെട്ട കുട്ടികള്‍ക്ക് കൊടുത്ത് വിക്രം
ജിവിതത്തിലായാലും സിനിമയിലായാലും വന്ന വഴി മറക്കുന്നവനല്ല വിക്രം. ഐ എന്ന ചിത്രത്തില്‍ തനിക്ക് കിട്ടിയ പ്രതിഫലം പാവപെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനാണ് ചിലവഴിച്ചാണ് വിക്രം മാതൃക കാട്ടിയത്. മറ്റ് താരങ്ങളെല്ലാം മിഠായിയി വാങ്ങിക്കൊടുത്താല്‍ വരെ വാര്‍ത്തയാക്കുന്ന കാലത്തിലാണ് വിക്രത്തിന്റെ ഈ സഹായം ആരും അറിയാതെ പോകുന്നത്. ആരും അറിയരുതെന്നായിരുന്നു വിക്രത്തിന്റെ താല്‍പര്യവും. എന്നാല്‍ ഇത്തരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ബ്രാന്റ് അംബാസിഡറായ വിദ്യ സുധയാണ് ഇക്കാര്യം പുറത്തറിയിച്ചത്. വിക്രമിന് ലഭിച്ച പണം വിനിയോഗിച്ചത് പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയാണ് ഇവര്‍ വെളിപ്പെടുത്തി.
കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഐ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. വിക്രത്തിന്റെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ഐ. ഈ ചിത്രത്തിന് വേണ്ടി വിക്രം ഒരുപാട് ത്യാഗങ്ങല്‍ സഹിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്കനുസരിച്ച് തന്റെ ശരീരം രൂപപ്പെടുത്തിയെടുക്കുന്നതിനും മറ്റും മറ്റാരും തയ്യാറാവാത്ത പല സാഹസികതകളും വിക്രം സ്വീകരിച്ചു. ചിത്രത്തിനായി ശരീരം മെലിഞ്ഞു. കണ്ടാല്‍ തന്നെ തിരിച്ചറിയാന്‍ പറ്റാത്ത രീതിയായി. എന്നാല്‍ അതുപോലെ തന്നെ മസില്‍മാനായും, കുള്ളനായും ചിത്രത്തില്‍ വിക്രം രംഗത്ത് വന്നു. വിക്രത്തിന്റെ ഈ അവസ്ഥ കണ്ട ഭാര്യ, സംവിധായകന്‍ ശങ്കറിനോട് പരാതി പറയുന്ന സ്ഥിതിവരെയായി. വിക്രത്തിന് സാഹസികത കണ്ട് ഇയാള്‍ക്ക് ഭ്രാന്താണെന്ന് വരെ ശങ്കറിന് പറയേണ്ടി വന്നു. എന്നിട്ടും ചിത്രത്തിന്റെ വിജയത്തിനായി വിക്രം ഇതൊന്നും ചെവികൊണ്ടില്ല.
ചിത്രത്തിന്റെ വിജയത്തിന് പങ്കാളിയായ വിക്രത്തിന് നല്ല പ്രതിഭലമാണ് കിട്ടിയത്. മൂന്ന് വര്‍ഷത്തെ പ്രയത്‌നത്തിന്റെ പ്രതിഫലം ദാനം ചെയ്യുകയെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാവുന്നില്ലെന്നാണ് തമിഴ് സിനിമാലോകം പറയുന്നത്. സംവിധായകന്‍ ശങ്കര്‍ പറയുന്നത് പോലെ വിക്രത്തിന് ഭ്രാന്താണ്.
ഐയില്‍ നിന്ന് വലിയൊരു തുക ലഭിച്ചതുകൊണ്ട് മാത്രമല്ല ഞാന്‍ സേവനത്തിന് ഇറങ്ങിയത്. വന്ന വഴി എനിക്ക് മറക്കാന്‍ കഴിയില്ല. ഇത്തരമൊരു സേവനത്തിനിറങ്ങിയത് എന്നെ നന്നാക്കുവാനാണ്. ഇതൊരു തുടര്‍ച്ച മാത്രമാണന്നാണ് വിക്രത്തിന്‍രെ പ്രതികരണം. വിക്രമിന്റെ ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന \'വിക്രം ഫൗണ്ടേഷന്‍\' വഴി പാവപ്പെട്ടവര്‍ക്കുള്ള ശാസ്ത്രക്രിയച്ചെലവ്, പാവപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് എന്നിവ വിക്രം വഹിക്കുന്നുണ്ട്. കാശി ഐ കെയറുമായി ചേര്‍ന്ന് പാവപ്പെട്ടവര്‍ക്കുള്ള നേത്ര ശാസ്ത്രക്രിയയ്ക്കും വിക്രമിന്റെ സഹായമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha