കഥാപാത്രത്തിന് വേണ്ടി ചുംബിക്കാന്‍ തയ്യാറെന്ന് യുവ നടി ശാലിന്‍
കഥാ പാത്രത്തിനായി ഗ്ലാമറസാകാനും ചുംബിക്കാനും തയ്യാറെന്ന് യുവനടി ശാലിന്‍. കഥാപാത്രം ആവശ്യപ്പെട്ടാല്‍ ഗ്ലാമറസാകാനും,വേണ്ടി വന്നാല്‍ ചൂടന്‍ ചുംബന രംഗങ്ങളിള്‍ അഭിനയിക്കാനും തയ്യാറാകുമെന്നാണ് ശാലിന്റെ നിലപാട്. ഷാലിന്റെ ഈ അഭിപ്രായ പ്രകടനത്തോട് കൂടി തമിഴില്‍ നിന്നുള്‍പ്പെടെ കൈനിറയെ അവസരങ്ങളാണ് ഷാലിനെ തേടിയെത്തിയിരിക്കുന്നത്.
തമിഴിലാകുമ്പോള്‍ അല്പം ഗ്ലാമറസ്സാകേണ്ടി വരില്ലേ എന്ന ചോദ്യത്തിനായിരുന്നു കഥാപാത്രത്തിന് വേണ്ടി അത്തരം റോളുകള്‍ ചെയ്യുന്നതില്‍ മടിയില്ലെന്നായിരുന്നു ശാലിന്റെ പ്രതികരണം. ഞാന്‍ ഒരു നടിയാണ്. കഥാപാത്രത്തിന് അനിയോജ്യമായി ഞാന്‍ അത്തരം വേഷങ്ങള്‍ ചെയ്യും. ആദ്യം സീരിയല്‍ കഥാപാത്രം വന്നപ്പോള്‍ മുടിവെട്ടാന്‍ പറഞ്ഞു. ഞാനത് ചെയ്തു. എന്റര്‍ടൈന്മെന്റ് നായിക എന്നതിലുപരി അഭിനേത്രി ആയി അംഗീകരിക്കപ്പെടാനാണ് തനിക്ക് ഇഷ്ടമെന്നും ശാലിന്‍ പറഞ്ഞു.
ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കാനായി താന്‍ ഗ്ലാമര്‍ ചെയ്യില്ല. കഥയുടെ ആവശ്യത്തിനായി ഗ്ലാമര്‍ ചെയ്യണമെങ്കില്‍ ചെയ്യണം. അല്ലെങ്കില്‍ ഈ പണിക്ക് വരേണ്ടല്ലോ എന്നാണ് ശാലിന്‍ ചോദിക്കുന്നത്. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടാല്‍ ചുംബനത്തിനും മടിക്കില്ല.
ബാലതാരമായി എത്തിയ ശാലിന്‍ നായികയായി സിനിമയില്‍ ചുവടുറപ്പിക്കാനൊരുങ്ങുകയാണ്. ഓട്ടോഗ്രാഫ് എന്ന സീരിയിലിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മല്ലു സിങ്, വിശുദ്ധന്‍, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. വിശുദ്ധന് ശേഷം സിനിമയ്ക്ക് ചെറിയ ഇടവേള നല്‍കിയ ശാലിന്‍ ഇപ്പോള്‍ നായികയായി മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha