മഞ്ജുവാര്യര്‍ക്ക് അനാവശ്യ പബ്ലിസിറ്റി നല്‍കുന്നുവെന്ന് മായ വിശ്വനാഥ്
മഞ്ജു വാര്യര്‍ക്ക് പലരും അനാവശ്യ പബ്ലിസിറ്റി നല്‍കുന്നുവെന്ന് നടി മായ വിശ്വനാഥ്. മഞ്ജുവിനെതിരെ കടുത്ത വിമര്‍ശനവുമായാണ് മായ രംഗത്തെത്തിയത്. അര്‍ഹിക്കുന്ന പലരും അവസരം ലഭിക്കാതെ ഇരിക്കുമ്പോള്‍ ഒരാള്‍ക്ക് അനാവശ്യ പബ്ലിസിറ്റി കൊടുക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് മായ വിശ്വനാഥ് പറഞ്ഞു. മാത്രവുമല്ല, ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ മഞ്ജു അവതരിപ്പിച്ച കഥാപാത്രത്തിന് \'ഇംഗ്ലീഷ് വിങ്‌ലീഷ്\' എന്ന ചിത്രത്തിലെ ശ്രീദേവിയുടെ കഥാപാത്രവുമായി സാമ്യമുണ്ടെന്നും മായ പറഞ്ഞു. പല രംഗങ്ങളിലും നിരുപമ എന്ന വീട്ടമ്മയാവാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടില്ലെന്നും നടി പറയുന്നു. മഞ്ജുവിനെക്കാള്‍ നല്ലനടി ഉള്‍വശിയാണ്. ഏത് കഥാപാത്രത്തെയും അത്രയും മനോഹരമായി അഭിനയിക്കുന്ന നടി മലയാളത്തില്‍ വേറെയില്ലെന്നും മായ വിശ്വനാഥ് പറഞ്ഞു.
മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം മഞ്ജുവിന് നല്‍കിയതിനെയും മായ ചോദ്യം ചെയ്തു. നേരത്തെ സംവിധായകനായ ഡോക്ടര്‍ ബിജു കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയിലും ഇത് ചര്‍ച്ചയായിരുന്നു. തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ക്ക് ഇത്രമാത്രം പബ്ലിസിറ്റി കൊടുക്കേണ്ടതുണ്ടോയെന്ന് പലരും ഇതിനകം ചോദിച്ചിട്ടുണ്ട്.നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന നടി മഞ്ജുവിന് ലഭിച്ച സ്വീകരണം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha