ആര്‍ക്കെതിരെയും എന്തും എഴുതാനുള്ള ആയുധമായി ഫേസ്ബുക്ക് മാറിയെന്ന് റിമി ടോമി
ആര്‍ക്കും എന്തുതോന്ന്യാസവും പറയാന്‍ പറ്റുന്നവരാണോ സ്ത്രീകള്‍, സോഷ്യല്‍ മീഡിയകളില്‍ കൂടി . എന്നെ ആക്ഷിപിക്കുന്നവര്‍ ആദ്യം നോക്കേണ്ടത് അവരുടെ ജീവിതത്തിലാണ്. പിന്നെയാണ് മറ്റുള്ളവരുടെ ജീവിതത്തിലും ശൈലിയിലും ഇടപെടണ്ടതെന്ന് പ്രശസ്ത പിന്നണിഗായികയും അവതാരകയുമായ റിമി ടോമി. ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് റിമി ടോമി മനസ് തുറന്നത്.
സ്‌റ്റേജില്‍ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമിയെന്ന് മഴവില്‍ മനോരമ ചാനലിലെ ടേക് ഇറ്റ് ഈസി എന്ന പരിപാടിയുടെ അവതാരകന്‍ സാബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു റിമി ടോമി. 2000ല്‍ പാടി തുടങ്ങിയതാണ് ഞാന്‍. പതിനഞ്ച് വര്‍ഷമായി പാടുന്നു. ആരുടെ ഭാഗത്ത് നിന്നായാലും ഇത്രയും മോശം വാക്കുകള്‍ ഒരിക്കലും നല്ലതല്ല. ആര്‍ക്കെതിരെയും എന്തും എഴുതാനുള്ള ആയുധമായി ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങള്‍ മാറിയതിന്റെ ഭാഗമായിട്ടുള്ള വാര്‍ത്തകളാണിതെല്ലാം. ഞാന്‍ പുലയാട്ടാണ് നടത്തുന്നതെങ്കില്‍ ഇത്രയും കാലം ഇന്‍ഡസ്ട്രിയില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റുമോ?. വാര്‍ത്തകള്‍ കൊടുക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് വിഷമം ആകുമെന്ന് ചിന്തിക്കുന്നേതയില്ല. ഇത്തരം വാര്‍ത്തകള്‍ വന്നതില്‍ വളരെയധികം സങ്കടമുണ്ട്.
സാബുവിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. റിമി ടോമിയും മഴവില്‍ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി അവതരിപ്പിക്കുന്നുണ്ട്. ആ അര്‍ഥത്തില്‍ റിമിയുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ സാബുവിന്റെ ഈ പോസ്റ്റ് ശരിയായില്ലന്നും അഭിപ്രായമുണ്ട്.
അതേസമയം സാബുവിനെ വിമര്‍ശിച്ചും ചിലര്‍ കമന്റ് ഇട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്കൊക്കെ മറുപടിയും സാബു നല്‍കിയിട്ടുണ്ട്. വിമര്‍ശിച്ച ആളോട് തന്റെ പ്രൊഫൈലില്‍ നിന്നും ഇറങ്ങി പോടായെന്നും സാബു പറയുന്നുണ്ട്. കുറച്ചു മാന്യതയായിക്കൂടെ എന്ന കമന്റിന് \'മൂന്നര അടി പൊക്കമുള്ള ഒരു പുലയാട്ടുകാരി വേദിയില്‍ കാണിക്കുന്ന ചെറ്റത്തരത്തിന് ഞാന്‍ എന്റെ രീതിയില്‍ പ്രതികരിക്കുന്നെന്നേയുള്ളൂ എന്നിങ്ങനെയാണ് സാബുവിന്റെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha