വീട്ടുകാരെ പറ്റിച്ച് തപ്‌സി മുടി മുറച്ചതെങ്ങനെ?
തെന്നിന്ത്യയില്‍ നിന്നുള്ള കാമുകനെ മതിയെന്ന് നടി തപ്‌സി. ഒരു സിഖ് വംശജനെ ഒരിക്കലും പ്രണയിക്കാന്‍ കഴിയില്ലെന്നും താരം വ്യക്തമാക്കി. ഒമ്പതാം ക്ലാസില്‍ പഠിച്ചപ്പോഴാണ് ആദ്യമായി പ്രണയിച്ചത്. ഒടുവില്‍ അവന്‍ ആ പ്രണയം വേണ്ടെന്ന് വെച്ചു. പിന്നീട് അവന് നല്ല പണി കൊടുത്തെന്നും താരം പറഞ്ഞു. എന്നാല്‍ അത് എന്താണെന്ന് വ്യക്തമാക്കിയില്ല. തപ്‌സിയുടെ പിതാവ് സിഖ് കാരനാണ്. പക്ഷെ, താരം ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. സോഫ്ട് വെയര്‍ എഞ്ചിനിയറിംഗ് കഴിഞ്ഞ് എം.ബി.എ പൂര്‍ത്തിയാക്കിയിരിക്കുകയാണ് തപ്‌സി.
നീളമുള്ള ചുരുണ്ട മുടിയാണ് തപ്‌സിക്ക്. മുടി മുറിക്കണമെന്ന് ആഗ്രഹം ഉണണ്ടെങ്കിലും വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. ഞായറാഴ്ചത്തെ പ്രധാന പരിപാടി മുടിയില്‍ എണ്ണയിടുകയും കഴുകി വൃത്തിയാക്കുകയും മറ്റുമാണ്. ഒരു ദിവസം മാതാപിതാക്കളറിയാതെ താരം മുടി മുറിച്ചു. വീട്ടുകാര്‍ ദേഷ്യപ്പെട്ടപ്പോള്‍ മുടിയില്‍ ആരോ ബബിള്‍ഗം തേച്ചെന്നും അങ്ങനെ ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നെന്നും അത് ഒഴിവാക്കാനാണ് മുറിച്ചതെന്നും പറഞ്ഞു. കോളജില്‍ പഠിച്ചിരുന്ന സമയത്ത് പോക്കറ്റ് മണിക്കായാണ് മോഡലിംഗ് തുടങ്ങിയത്. അഭിനയമൊന്നും സ്വപ്‌നം പോലും കണ്ടിരുന്നില്ല. കണക്കായിരുന്നു ഇഷ്ടവിഷയം. അങ്ങനെയാണ് സോഫ്ട് വെയര്‍ എഞ്ചിനിയറിംഗിന് ചേര്‍ന്നത്.
തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന താരമാണ് തപ്‌സി. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. ഋതിക്ക് റോഷന്റെ നായികയാകണമെന്നാണ് ആഗ്രഹം. പക്ഷെ, അത് ഏതെങ്കിലും സംവിധായകനോട് പറയാനുള്ള ധൈര്യമില്ല. പിന്നെ ഇന്ത്യയില്‍ ഏറ്റവും നല്ല പ്രണയകഥകള്‍ പറഞ്ഞ മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കണമെന്നും അതിയായ ആഗ്രഹമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha