പൃഥ്വിരാജിന് ശേഷം റേഞ്ച് റോവര്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍
താരങ്ങളുടെ കാറുകളോടുള്ള ഭ്രമം പറയേണ്ടതില്ല. ഇപ്പോള്‍ മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസില്‍ ലാന്‍ഡ് ലോവറിന്റെ ഏറ്റവും മികച്ച എസ്യുവികളിലൊന്നായ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആഡംബരത്തിനും സുരക്ഷയ്ക്കും ഒരുപോലെ മുന്‍തൂക്കം നല്‍കുന്നതാണ് റേഞ്ച് റോവര്‍. ഈ റേഞ്ച് റോവര്‍ ഏകദേശം രണ്ടുകോടി രൂപയ്ക്ക് മുകളില്‍ മുതല്‍ മുടക്ക് വരുന്നതാണ്.
മലയാളത്തില്‍ പൃഥ്വിരാജ് റേഞ്ച് റോവര്‍ സ്വന്തമാക്കിയിട്ടുണ്ട്. നിരവധി പ്രത്യേകതകളുള്ള റേഞ്ച് റോവറിന് വാഹന പ്രേമികള്‍ക്കിടയില്‍ വലിയ സ്ഥാനമാണുള്ളത്. 5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 503 ബിഎച്ച്പി കരുത്തും 625 എന്‍എം ടോര്‍ക്കുമുണ്ട്.
225 കിലോമീറ്ററാണ് പരമാവധി വേഗത. വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ ഈ ആഡംബര എസ്‌യുവി വില്‍പ്പനയിലുണ്ട്. 3.0 ലീറ്റര്‍ പെട്രോള്‍, 3.0 ലീറ്റര്‍ ഡീസല്‍, 4.4 ലീറ്റര്‍ എസ്ഡിവി8 ഡീസല്‍. 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റര്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 244 ബിഎച്ചിപി കരുത്തും 2000 ആര്‍പിഎമ്മില്‍ 600 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റര്‍ എന്‍ജിന്റെ പരമാവധി കരുത്ത് 335 ബിഎച്ച്പിയും ടോര്‍ക്ക് 740 എന്‍എമ്മുമാണ്. ഇതിന്റെ പരമാവധി വേഗത 218 കിലോമീറ്ററാണ്.
https://www.facebook.com/Malayalivartha