ഗര്‍ഭപാത്രമില്ലാതെയാണ് താന്‍ ജീവിക്കുന്നതെന്ന് സിത്താര്‍ മാന്ത്രികന്‍ രവിശങ്കറിന്റെ മകളും സംഗീതജ്ഞയുമായ അനൗഷ്‌ക
ഗര്‍ഭാശയത്തില്‍ ഉണ്ടായിരുന്ന മുഴയെ തുടര്‍ന്ന് കഴിഞ്ഞ മാസം ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം എടുത്തു മാറ്റി എന്ന് സംഗീതജ്ഞയും സിത്താര്‍ മാന്ത്രികന്‍ രവിശങ്കറിന്റെ മകളുമായ അനൗഷ്‌ക രവിശങ്കര്‍ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി.
ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുമെന്ന് അറിഞ്ഞപ്പോള്‍ ആകെ തകര്‍ന്നുപോയി. സ്ത്രീത്വം നഷ്ടപ്പെടുമെന്ന ചിന്ത, ശസ്ത്രക്രിയയ്ക്കിടയില്‍ മരണം സംഭവിച്ചാല്‍ തന്റെ കുട്ടികള്‍ അമ്മ ഇല്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ, ലൈംഗീക ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇതെല്ലാം ഓര്‍ത്ത് ആകെ തകര്‍ന്നുവെന്നും തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളുമാണ് ബലം പകര്‍ന്ന് കൂടെ നിന്നതെന്നും അവര്‍ പറഞ്ഞു.
രോഗാവസ്ഥ ഒളിച്ചുവെച്ച് ജീവിക്കേണ്ട ആവശ്യമില്ലെന്നും, വ്യക്തിപരമായ ശാരീരിക പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍ മറച്ചു വെയ്ക്കാതെ തുറന്നു പറയണമെന്നും അനൗഷ്‌ക പറയുന്നു. മന:ശക്തിയും പ്രതിഭയുമല്ലാതെ മറ്റൊന്നുമല്ല സ്ത്രീയെ സുന്ദരിയാക്കുന്നതെന്ന് സോനം അനൗഷ്‌കയുടെ കുറിപ്പിനു മറുപടി നല്‍കി.
അര്‍ബുദമെന്ന് തോന്നിക്കുന്ന മുഴകള്‍ നീക്കം ചെയ്യാനായി ആമാശയത്തിലും ശസ്ത്രക്രിയ നടത്തേണ്ടി വന്നു. 13 മുഴകളാണ് തന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്നും, ഇതിലൊന്ന് വളര്‍ന്ന് പേശികള്‍ക്കിടയിലുടെ വളര്‍ന്ന് വയറിലുടെ ഉന്തി നില്‍ക്കുകയായിരുന്നുവെന്നും അനൗഷ്‌ക കുറിച്ചു.
തന്റെ 26-ാം വയസിലാണ് ഗര്‍ഭപാത്രത്തിനുള്ളില്‍ വലുപ്പത്തിലുള്ള മുഴ ഉണ്ടെന്ന് ആദ്യം അറിയുന്നത്. മുഴ നീക്കം ചെയ്തതിനു ശേഷം അനൗഷ്‌ക രണ്ട് ആണ്‍മക്കള്‍ക്ക് ജന്മം നല്‍കിയിരുന്നു. എമര്‍ജന്‍സി സിസേറിയന്‍ വഴിയാണ് ആദ്യത്തെ കുഞ്ഞിനെ പുറത്തെടുത്തത്. സീസേറിയനു പിന്നാലെ മുറിവില്‍ അണുബാധ പിടിപെടുകയും വിളര്‍ച്ച ബാധിക്കുകയും ചെയ്തിരുന്നുവെന്നും അനൗഷ്‌ക കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha