ആരാധകന്റെ തറ ചോദ്യത്തിന് തകര്‍പ്പന്‍ മറുപടി നല്കി ഇലിയാന
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങവരുന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആരും മറുപടി പറയാറില്ല. എന്നാല്‍ ചോദ്യം അതിരുവിടുമ്പോള്‍ പ്രതികരിക്കാതിരിക്കാനും കഴിയില്ല. അത്തരത്തില്‍ അതിരുവിട്ട ചോദ്യത്തിന് നടി ഇലിയാന നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു ഇലിയാന. ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. അടുത്ത സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങളുയര്‍ന്നു. അതിനിടെയാണ് ഒരു കമന്റെത്തിയത്. 'എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്'? ഉടന്‍ താരം മറുപടി നല്കി. 'നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക'? ഇലിയേനയുടെ മറുപടി ആരാധകര്‍ ആഘോഷമാക്കി.
https://www.facebook.com/Malayalivartha