ആ രഹസ്യം മൂടിവൈക്കാന് പ്രതിമാസം ട്രംപ് കൊടുത്തത് 83 ലക്ഷം രൂപ?
പന്ത്രണ്ടു വര്‍ഷം മുന്‍പായിരുന്നു പോണ് താരം സ്റ്റെഫനി ക്ലിഫോഡും ട്രംപും തമ്മിലുള്ള രഹസ്യബന്ധം. ഈ ബന്ധം 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനു തിരിച്ചടിയാകുമെന്നു ഭയന്നു രഹസ്യം സൂക്ഷിക്കാന്‍ നടിക്കു മാസം തോറും പണം നല്‍കുകയായിരുന്നുവെന്നാണ് വിവരം.
ട്രംപിനു വേണ്ടി അഭിഭാഷകന് മൈക്കല്‍ കൊയനാണു തുക കൈമാറുന്നതിനു മേല്‍നോട്ടം നടത്തിയിരുന്നത്. സ്റ്റെഫനിയുമായുള്ള ബന്ധം മൂടിവക്കാന് ട്രംപ് മാസം തോറും കൊടുക്കാന്‍ 130,000 ഡോളര്‍ ചെലവാക്കിയതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 83 ലക്ഷം രൂപയാണ്. ആരോപണം സ്റ്റെഫനിയും മൈക്കല്‍ കൊയനും വൈറ്റ് ഹൗസും നിഷേധിച്ചു.
https://www.facebook.com/Malayalivartha