സിനിമയിൽ വന്നതോടെ നിരവധി പരിഹാസങ്ങളും കുത്തുവാക്കുകളും കേൾക്കേണ്ടി വന്നിട്ടുണ്ട്!! ആ പരിഹാസങ്ങൾ പിന്നെ അഭിന്ദങ്ങളായി മാറി; തന്റെ ജീവിതത്തിൽ മറക്കാനാകാത്ത ആ നിമിഷങ്ങളെക്കുറിച്ച് ജോബി
'സ്‌കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ മിമിക്രി വേദികളില്‍ സജീവമായിരുന്നു നടന്‍ ജോബി. പിന്നീട് കേരള സര്‍വകലാശാല കലാപ്രതിഭയായി. അതിലൂടെയാണ് സിനിമയിലേക്കുള്ള എന്‍ട്രി ലഭിക്കുന്നത്. ഉയരക്കുറവിന്റെ പേരില്‍ നിരവധി പരിഹാസങ്ങളും കുത്തുവാക്കുകളും കേട്ടു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അച്ചുവേട്ടന്റെ വീടായിരുന്നു ആദ്യ സിനിമ.
പിന്നീട് ദൂരദര്‍ശന്‍ വന്നതോടെ അതില്‍ ചെയ്ത മിമിക്രി പരിപാടികളും സീരിയലുകളും ഹിറ്റായി. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ അഭിനയത്തിന് എനിക്ക് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. അതോടെ അന്ന് കളിയാക്കിവര്‍ അഭിനന്ദിക്കാനെത്തി. എന്നെ സംബന്ധിച്ച് ഒരു മധുരപ്രതികാരമായിരുന്നു അത്.' ജോബി പറഞ്ഞു. വീട് ഓര്‍മ്മകളെക്കുറിച്ചു തുറന്നു പറയുന്ന അഭിമുഖത്തിലാണ് ദാരിദ്ര്യവും കഷ്ടപ്പാടും പരിഹാസവും അനുഭവിച്ച പഴയകാലത്തെക്കുറിച്ച് ജോബി പങ്കുവച്ചത്
https://www.facebook.com/Malayalivartha