ഉണ്ടാക്കിയത് പച്ചടിയോ, കിച്ചടിയോ? തൈര് ഒഴിച്ചിട്ടുണ്ട്...അപ്പോ പച്ചടി; പൊട്ടിച്ചിരി പടർത്തി പേളിയുടെയും ശ്രീനിഷിന്റെയും ഓണാഘോഷ ലൈവ്
മുല്ലപ്പൂവുമണിഞ്ഞ് ശാലീന സുന്ദരിയായി പേളിയും മഞ്ഞ കുര്‍ത്തയിൽ ശ്രീനിഷും ചേർന്നാണ് വിവാഹശേഷമുള്ള ആദ്യത്തെ ഓണം ആഘോഷിച്ചത്. തിരുവോണനാളില്‍ പൂക്കളമിട്ടും സദ്യയൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലായിരുന്നു ഇരുവരും. ചെന്നൈയിലെ വീട്ടിലായിരുന്നു ഇരുവരുടെയും ആഘോഷം. ഓണാഘോഷങ്ങള്‍ക്കിടെ ആരാധകര്‍ക്ക് ആശംസകളുമായി ഫേസ്ബുക്കിലെത്താനും താരദമ്പതികൾ മറന്നില്ല.
'വീട്ടില്‍ അമ്മ ഓണസദ്യ ഒരുക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പേളിയുടെ ഐറ്റവുമുണ്ടെന്ന് ശ്രീനിഷ്.ബിട്ട്റൂട്ട് പച്ചടിയാണ് പേളി ഉണ്ടാക്കിയത്. ഉടന്‍ പേളിക്ക് സംശയം പച്ചടിയാണോ. അതോ കിച്ചടിയാണോ? ഉണ്ടാക്കിയ വിഭവത്തിന്റെ പേര് അറിയില്ലെന്ന് പേളി. ഉടന്‍ ശ്രീനിഷ് ഇടപെട്ടു. തൈര് ഒഴിച്ചിട്ടുണ്ട്...അപ്പോ പച്ചടിയാണെന്ന് ശ്രീനിഷ് ഉറപ്പിച്ചു. ഏതായാലും പേളിയുടെ ഓണാഘോഷ ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha