അമ്മയെപ്പോലെത്തന്നെ സുന്ദരിയാണ് മോളും!! മകളുടെ ആദ്യ ഓണാഘോഷ ചിത്രങ്ങൾ പുറത്ത് വിട്ട് താര സുന്ദരി അസിന്
തന്റെ മകള്‍ ആരിന്റെ ആദ്യ ഓണാഘോഷത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താര സുന്ദരി അസിന്. ആരിന്റെ ആദ്യത്തെ ഓണം എന്ന കുറിപ്പോടെ 2018ലെ ഒരു ചിത്രമാണ് അസിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കേരള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അസിന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവ് രാഹുല്‍ ശര്‍മയും കേരളീയ വേഷമായ വെള്ള മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. അമ്മയെപ്പോലെത്തന്നെ സുന്ദരിയാണ് മോളും എന്നാണ് കൂടുതലും കമന്റ്. 2016 ലാണ് അസിന് മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മ്മയെ വിവാഹം കഴിക്കുന്നത്. മലയാള സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നുവരുകയും ബോളിവുഡില്‍ വരെ വിജയം കൈവരിക്കുകയും ചെയ്ത താര സുന്ദരിയാണ് അസിന്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് അസിന്.
https://www.facebook.com/Malayalivartha