സൂപ്പര്‍ഹോട്ടായി തിളങ്ങി മാളവിക
ഐഫാ അവാര്‍ഡ് നൈറ്റ്സില്‍ മാളവികയെ കണ്ട ആരാധകര്‍ ഒന്നടങ്കം പറഞ്ഞത് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നാണ്. ഇലക്ട്രിക്ക് ബ്ലൂ നിറത്തില്‍ ഗ്ലിറ്ററിങ് ഉള്ള ഔട്ട്ഫിറ്റിലാണ് അതീവ ഗ്ലാമറസായി താരസുന്ദരി എത്തിയത്.അഭിനയത്തോടൊപ്പം മോഡലിങ്ങിലും തിളങ്ങുന്ന മാളവികയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ഗവിന്‍ മിഗേലാണ് മാളവികയുടെ ഔട്ട്ഫിറ്റിന് പിറകില്‍. കണ്ണുകള്‍ ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ള മേക്കപ്പായിരുന്നു മാളവികയ്ക്ക്. ഐമേക്കപ്പില്‍ വസ്ത്രത്തിന് ചേരുന്ന് നീല ഐഷാഡോ തന്നെ തിരഞ്ഞെടുത്തു. ഹാങ്ങിങ് ഇയറിങ് മാത്രമായിരുന്നു ആക്സസറിയായി മാളവിക അണിഞ്ഞത്.
കുറച്ച് നാളെ മുന്നേ ലാക്മെ ഫാഷന്‍വീക്കില്‍ സൂപ്പര്‍ഹോട്ടായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. ദുല്‍ക്കര്‍ സല്മാന് നായകനായ പട്ടം പോലെ ചിത്രത്തിലൂടെയാണ് മാളവിക സിനിമയില്‍ പ്രവേശിക്കുന്നത്. അഴകപ്പനായിരുന്നു ചിത്രം സംവിധാനം ചെയ്യതത്. പിന്നീട് ബിയോണ്ട് ക്ലൗഡ്സ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
https://www.facebook.com/Malayalivartha