നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്; ഭർത്താവിന്റെ കാല് പിടിച്ച് കരഞ്ഞ് നടി രാഖി സാവന്ത്
ബോളിവുഡിലെ വിവാദ താരം രാഖി സാവന്ത് ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രംഗത്ത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് രാഖിയുടെ വെളിപ്പെടുത്തല്‍. 'നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്നേഹിക്കുന്നൂ. എന്നെ അവഗണിക്കരുതേ'- രാഖി വീഡിയോയില്‍ പറയുന്നു.
ആഗസ്റ്റിലാണ് രാഖിയുടേയും പ്രവാസി വ്യവസായിയായ റിതേഷിന്റേയും വിവാഹം കഴിഞ്ഞത്. രാഖി തന്നെയായിരുന്നു വിവാഹിതയായ വിവരം പുറത്തുവിട്ടത്. രാഖിയുടെ വിവാഹ വാര്‍ത്തയും കരച്ചിലുമെല്ലാം നാടകമാണെന്നും വിവാദം സൃഷ്ടിച്ച് വാര്‍ത്തകളിലിടം നേടുന്നത് രാഖിയുടെ സ്ഥിരം പരിപാടിയാണെന്നുമാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. രാഖി സാവന്ത്ഗര്ഭിണിയാണെന്ന വെളിപ്പെടുത്തലുമായി താരത്തിന്റെ മുന്‍ കാമുകനും യൂട്യൂബ് താരവുമായ ദീപക് കലാല്‍ രംഗത്ത് വന്നത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
https://www.facebook.com/Malayalivartha