എന്റെ രണ്ട് ഭാര്യമാർക്കില്ലാത്ത പ്രശ്നം നിങ്ങൾക്ക് എന്തിനാണ് ഭായി?- വിവാഹ ജീവിതത്തിലെ വിവാദങ്ങൾക്ക് മറുപടിയുമായി ബഷീര്‍ ബഷി
മലയാളം ബിഗ് ബോസ് സീസണ് വണ്ണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ബഷീര്‍ ബഷി. അവസാനഘട്ടം വരെ നല്ല പ്രകടനം നടത്തിയിരുന്ന ബഷീറിന് ഹൗസിന് പുറത്ത് വലിയ ആരാധകരുണ്ടായിരുന്നു. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴായിരുന്നു ബഷീര്‍ പുറത്തായത്. തുടക്കത്തില്‍ ബഷീറും ബിഗ് ബോസില്‍ മത്സരിക്കാനുണ്ടെന്ന് അറിഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു വിമര്‍ശനങ്ങളുമായി എത്തിയിരുന്നത്. രണ്ട് വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു ബഷീറിനെ പലരും വിമര്‍ശിച്ചത്. എന്നാല്‍ തന്റെ കുടുംബം തനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഹൗസിലെത്തിയതിന് ശേഷം ബഷീര്‍ തെളിയിച്ചിരുന്നു. . ടിക് ടോകിലെ താരവും മോഡലും കൂടിയാണ്
ബഷീര്‍ ബഷി. അത്യാവശ്യം സൈബര്‍ ആക്രമണം നേരിടുന്ന താരം കൂടിയാണ് ബഷീറിപ്പോള്‍. രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് എന്നതാണ് ഈ സൈബര്‍ ആക്രമണത്തിന് കാരണമായത്. രണ്ട് ഭാര്യമാര്‍ക്കൊപ്പം ചെയ്യുന്ന ടികിടോക്ക് വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജീവിതത്തില്‍ രണ്ട് സുഹൃത്തുക്കള്‍ മാത്രമാണ് ഉള്ളതെന്നും ഷമീര്‍ , സനീഷ് എന്നാണവരുടെ പേരുകള്‍ എന്നും താരം പറയുന്നു. താരത്തിന്റെ കല്ലുമ്മക്കായ എന്ന വെബ് സീരിസ് പ്രേക്ഷക ശ്രദ്ദ നേടി കഴിഞ്ഞു. രണ്ടുഭാര്യമാരും, മക്കളും, സുഹൃത്തുക്കളും മാത്രമാണ് അതിലുള്ളത്.
വിവാഹ ജീവിതത്തെ കുറിച്ചും വിവദങ്ങളെ കുറിച്ചും ചോദിച്ചാല്‍, തന്റെ ഭാര്യമാര്‍ക്കില്ലാത്ത കുഴപ്പം പുറമേയുള്ളവര്‍ക്ക് എന്തിനാണ് എന്നാണ് ബഷീര്‍ ചോദിക്കുന്നത്. ഭാര്യമാരും കുട്ടികളും ഒരു വീടിനുള്ളില്‍ സന്തോഷത്തോടെ കഴിയുന്നു എന്നത് പലര്‍ക്കും അതിശയമാണെന്ന് ബഷീര്‍ പറയുന്നു.
https://www.facebook.com/Malayalivartha