മണിചേട്ടന് ധര്‍മജന്റെ കൈപിടിച്ച് തിരിക്കുകയോ മറ്റോ ചെയ്തു... നന്നായിട്ട് വേദനയെടുത്തപ്പോൾ ദേഷ്യത്തില്‍ ധര്മജന് കയർത്തു!! അപ്പോഴേക്കും മണിക്കുട്ടൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി... പിണക്കം മാറ്റാമെന്ന് കരുതി റൂമില്‍ ചെന്നപ്പോള്‍ ആ കാഴ്ച്ച കണ്ട് ഞങ്ങൾ ഞെട്ടി.. കലാഭവന്‍മണിയെ കുറിച്ച് ഷാജോണ്‍
മണി ചേട്ടന് സ്നേഹം കാണിക്കുന്നത് ഭയങ്കര ആവേശത്തിലാ. ഇടിയും പിച്ചും തല്ലുമൊക്കെ കാണും. ഏതോ ഒരു സമയത്ത് മണിചേട്ടന് ധര്‍മജന്റെ കൈപിടിച്ച് തിരിക്കുകയോ മറ്റോ ചെയ്തു. നന്നായിട്ട് വേദനയെടുത്തപ്പോ ദേഷ്യത്തില്‍ ധര്മജന് എന്തോ പറഞ്ഞു, ഞാനും ധര്‍മജന്റെ സൈഡില്‍ നിന്നു. അതൊക്കെ കേട്ടതും ചേട്ടനിറങ്ങി പുറത്തേയ്ക്ക് പോയി. കുറേനേരം കഴിഞ്ഞ് മിമിക്രി ആര്‍ടിസ്റ്റ് സുബി വന്നു ചോദിച്ചു, മണി ചേട്ടനുമായി വഴക്കിട്ടോയെന്ന്. ആ കാര്യം ഞങ്ങള്‍ മറന്നിരുന്നു. പിണക്കം മാറ്റാമെന്ന് കരുതി റൂമില്‍ ചെന്നപ്പോള്‍ ആ മനുഷ്യന് കുഞ്ഞുകുട്ടികള്‍ കരയുന്നത് പോലെ കരയുന്നു.
ഞങ്ങള്‍ രണ്ടുപേരെയും മാറി മാറി കെട്ടിപിടിച്ചു കരഞ്ഞു. 'മണി ചേട്ടന് എന്നും സ്നേഹം നിറഞ്ഞൊരു ഓര്‍മയാണ്. ഒരിക്കല്‍ മണിചേട്ടന്റെ കൂടെ എനിക്കും ധര്‍മജനും അമേരിക്കയില്‍ ഷോ ഉണ്ടായിരുന്നു. എപ്പോഴും കൂടെയൊരു വലിയ കൂട്ടവുമായിട്ടാകുമല്ലോ മണിചേട്ടന് നടക്കുന്നത്. അമേരിക്കയിലേക്കു അവരെയെല്ലാം കൊണ്ടുപോകാന്‍ പറ്റാത്തതുകൊണ്ട് മണി ചേട്ടന് ഒറ്റയ്ക്കായി പോയി. അതുകൊണ്ട് എന്റെയും ധര്‍മജന്റെയും കൂടെയായിരുന്നു മണി ചേട്ടന്റെ നടപ്പ് മുഴുവന്‍. കുളിക്കാന്‍ സ്വന്തം റൂമില്‍ പോകുന്നൊരു സമയമൊഴികെ മുഴുവന്‍ നേരവും ഞങ്ങളുടെ കൂടെ. ഇങ്ങനെ സ്നേഹിക്കുന്ന മനുഷ്യനെ ഞാന്‍ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മരണമൊന്നും അദ്ദേഹത്തെ അടുത്ത അറിയാവുന്ന ആര്‍ക്കും ആംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. സ്നേഹിക്കുന്നവരുടെ മനസ്സില്‍ മണിചേട്ടനിപ്പോഴും നൂറാണ് ആയുസ്സ്. '
മിമിക്രി വേദിയിലൂടെ മലയാളത്തിന്റെ പ്രിയ താരമായി മാറിയ താരമാണ് കലാഭവന്‍ ഷാജോണ്‍. ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ ഷാജോണ്‍ കലാഭവന്‍ മണിയെകുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു മാഗസീനിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് താരം.
https://www.facebook.com/Malayalivartha