Widgets Magazine
01
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലബനോനിലും ഗാസയിലും ഏറെയിടങ്ങളിലും ചാരം മാത്രം..മിസൈല്‍ റോക്കറ്റ് ആക്രമണങ്ങളില്‍ അഞ്ഞൂറിലേറെപ്പേരാണ് കൊല്ലപ്പെട്ടത്...ബഹുനിലമന്ദിരങ്ങള്‍ ഇസ്രായേല്‍ തരിപ്പണമാക്കി..


സ്‌പെയിനിൽ കനത്ത മഴ...വെള്ളപ്പൊക്കത്തിൽ മരണം 158 ആയി...മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്...പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാത്ത വിധം ആവുകയും ചെയ്തിട്ടുണ്ട്.


പണം കടം കൊടുത്തതിന്റെ പേരിൽ ഉണ്ടായ വാക്ക് തർക്കം.. വെടിയേറ്റ് 44-കാരനും കൗമാരക്കാരനായ മരുമകനും മരിച്ചു...സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു..16-കാരന്‍ പിടിയിലായി...


ഒടുവിൽ ദിവ്യ വെളിച്ചം കണ്ടു ജയിലിന് പുറത്തിറങ്ങി... 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു...പുറത്ത് പ്രതിഷേധം തുടരുന്നു...ദിവ്യയുടെ ജാമ്യാപേക്ഷ ഇനിയും നീളും..


ഒടുവിൽ ദിവ്യ വെളിച്ചം കണ്ടു ജയിലിന് പുറത്തിറങ്ങി... 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു...പുറത്ത് പ്രതിഷേധം തുടരുന്നു...ദിവ്യയുടെ ജാമ്യാപേക്ഷ ഇനിയും നീളും..

ഞങ്ങളുടെ നായിക വഴുതന മോഷ്ടിച്ചപ്പോള്‍ അവരുടെ ഉദ്ദ്യേശം സ്വയംഭോഗമാണെന്ന് നിങ്ങള്‍ കരുതിയില്ലേ? എന്നാല്‍ സീത അത്തരം ചീത്തക്കാര്യങ്ങളൊന്നും ചെയ്യില്ല...അവര്‍ നല്ലൊരു സ്ത്രീയാണ്!! എന്നാല്‍ 'വഴുതന' ഒരു ദുരന്തമാണ്; എന്തിനാണ് സ്ത്രീ സ്വയംഭോഗം പാപമായി ചിത്രീകരിക്കുന്നത്? വൈറലായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

24 SEPTEMBER 2019 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

കൂടെയുള്ള കൊച്ചിന് 24 വയസ്സേയുള്ളു; അതിന്റെ സമാധാനം കൂടെ ഇല്ലാതാകും: ബാലയ്‌ക്കെതിരെ തുറന്നടിച്ച് ബിഗ്‌ബോസ് താരം സിജോ...

നടിയും ജയറാമിന്റെ ഭാര്യയുമായ പാർവതിയുടെ സഹോദരി പുത്രി വധു! സുഷിൻ ശ്യാം ഇനി ജയറാം കുടുംബത്തിലെ മരുമകൻ.

ഇത്രയും സിംപിൾ ആണോ? സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി! കൂടെ നിന്ന് ചടങ്ങുകൾ നടത്തി ജയറാമും ഫഹദ് ഫാസിലും; വധു ആരാണെന്ന് കണ്ടോ?

എന്നെ അവതരിപ്പിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് പറഞ്ഞാൽ മതി!! ശ്രീനിവാസൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് യുഎഇയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ

സിനിമയുടെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു നീക്കിയെന്ന് ആരോപണം... ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്സിക്’ വിവാദത്തിൽ

സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുകയാണ് വഴുതന' എന്ന ഷോര്‍ട്ട്ഫിലിം. അലക്‌സ് സംവിധാനം ചെയ്ത് രചന നാരായണന്‍കുട്ടി പ്രധാനവേഷത്തിലെത്തിയ 'വഴുതന' പന്ത്രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു കുഞ്ഞ് ചിത്രമാണ്. എന്നാല്‍ കഥയിലെ ട്വിസ്റ്റും ആവിഷ്‌കരണ രീതിയെയും വിമര്‍ശിച്ച്‌ നിരവധി പേര്‍ രംഗത്ത് വന്നു. ദാരിദ്ര്യമാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോള്‍ താരത്തെയും ഹ്രസ്വ ചിത്രത്തെയും വിമര്‍ശിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരന്‍ സന്ദീപ് ദാസ്. ലൈംഗികത കലര്‍ന്ന നോട്ടവും ഭാവാഭിനയവുമാണ് ചിത്രത്തിനും നായിക രചനയ്ക്കും തലവേദനയായി മാറുന്നത്.

സന്ദീപ്ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...

രചന നാരായണന്‍കുട്ടി അഭിനയിച്ച 'വഴുതന' എന്ന ഹ്രസ്വചിത്രം കാണാനുള്ള യോഗമുണ്ടായി.മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെയും സദാചാരബോധത്തെയും കണക്കിന് പരിഹസിക്കുന്ന സൃഷ്ടി എന്ന അവകാശവാദത്തോടെയാണ് 'വഴുതന' പുറത്തിറങ്ങിയത്. ഈ ഷോര്‍ട്ട് മൂവി പലരുടെയും കണ്ണുതുറപ്പിക്കും എന്നാണ് രചന പറയുന്നത്.എന്നാല്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ 'വഴുതന' ഒരു ദുരന്തമാണ് !

ഷോര്‍ട്ട്ഫിലിമിന്റെ കഥ വളരെ ലളിതമാണ്.രചന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സീത എന്നാണ്.തന്റെ അയല്‍പക്കത്തെ വീട്ടില്‍ നിന്ന് സീത ഒരു വഴുതന മോഷ്ടിക്കുകയാണ്.'സെക്‌സി(?)' ആയ എക്‌സ്പ്രഷന്‍സ് മോഷണസമയത്ത് വാരിവിതറുന്നുണ്ട്. സീതയുടെ അയല്‍ക്കാരന്‍ ഒരു ഞരമ്ബുരോഗിയാണ്. സീത വഴുതന മോഷ്ടിച്ചത് സ്വയംഭോഗം ചെയ്യുന്നതിനുവേണ്ടിയാണെന്ന് അയാള്‍ ഊഹിക്കുന്നു.

എന്നാല്‍ പിന്നീടാണ് കഥയില്‍ ഗംഭീര ട്വിസ്റ്റ് വരുന്നത്.കഥാനായിക ഒരു നിര്‍ധന കുടുംബത്തിലെ അംഗമാണ്.ഭര്‍ത്താവ് തൊഴില്‍രഹിതനാണ്.സ്‌കൂളില്‍ പഠിക്കുന്ന ഒരു മകളുമുണ്ട്.സീതയുടെ വീട്ടിലാണെങ്കില്‍ ഒരു മണി അരിപോലുമില്ല.മകളുടെ വിശപ്പുമാറ്റുന്നതിനുവേണ്ടിയാണ് പാവം സീത മോഷ്ടിച്ചത് ! ഈ ട്വിസ്റ്റ് വരുന്നതോടെ പ്രേക്ഷകര്‍ മൊത്തത്തില്‍ ചമ്മിപ്പോകുന്നു !

സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ഉള്ളിലിരുപ്പിനെ ഇങ്ങനെ സംഗ്രഹിക്കാം- 'ഞങ്ങളുടെ നായിക വഴുതന മോഷ്ടിച്ചപ്പോള്‍ അവരുടെ ഉദ്ദ്യേശം സ്വയംഭോഗമാണെന്ന് നിങ്ങള്‍ കരുതിയില്ലേ? എന്നാല്‍ സീത അത്തരം ചീത്തക്കാര്യങ്ങളൊന്നും ചെയ്യില്ല.അവര്‍ നല്ലൊരു സ്ത്രീയാണ്..'

സത്രീ ദൈവമാണെന്നും ദേവിയാണെന്നും ഒക്കെ തള്ളിവിടുന്ന പ്രത്യേകതരം പുരോഗമനവാദികളുണ്ട്.വഴുതനയുടെ അണിയറപ്രവര്‍ത്തകര്‍ അത്തരക്കാരാണെന്ന് തോന്നുന്നു.അതുകൊണ്ടാണ് സ്ത്രീയുടെ സ്വയംഭോഗം പാപമാണെന്ന് അവര്‍ക്ക് തോന്നുന്നത്.വികാരങ്ങളും വിചാരങ്ങളും ഉള്ള സാധാരണ മനുഷ്യജീവിയായി പെണ്ണിനെ കാണാന്‍ ഇവരെല്ലാം എന്നാണ് പഠിക്കുക?

ഇതുപോലുള്ള ആളുകളുടെ മനസ്സിലെ 'ഉത്തമസ്ത്രീ' ലക്ഷണങ്ങള്‍ ഞാന്‍ പറഞ്ഞുതരാം- ആണുങ്ങളോട് കയര്‍ത്തുസംസാരിക്കാത്തണ്ടണ്ടവള്‍. കുടുംബത്തിനുവേണ്ടി മെഴുകുതിരി പോലെ ഉരുകിത്തീരുന്നവള്‍. പട്ടിണി കിടന്നാലും മറ്റുള്ളവരെ ഊട്ടുന്നവള്‍. അടുക്കളജോലി ചെയ്യുന്നതിനുവേണ്ടി പഠിപ്പും ജോലിയും ഉപേക്ഷിക്കുന്നവള്‍. വിവേചനങ്ങള്‍ സ്‌നേഹത്തിന്റെ ഭാഗമാണെന്ന് കരുതുന്നവള്‍.

ഭര്‍ത്താവ് തല്ലുമ്ബോള്‍ 'അക്കരെ അക്കരെ അക്കരെ' എന്ന സിനിമയിലെ ശ്രീനിവാസനെപ്പോലെ ചിരിച്ചുകൊണ്ട് മറുകരണം കാണിച്ചുകൊടുക്കുന്നവള്‍. 'അന്യപുരുഷന്റെ' മുഖത്തുപോലും നോക്കാത്തവള്‍(സ്ത്രീ-പുരുഷ ബന്ധമെന്നാല്‍ സെക്‌സ് മാത്രമാണല്ലോ!) ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീകളെ നൈസായി ഒതുക്കാനുള്ള എല്ലാ കാര്യങ്ങളും ആ പട്ടികയില്‍ വരും.വ്യാജമായ പ്രശംസകള്‍ ചൊരിഞ്ഞ് അവളെ അടുക്കളയില്‍ തന്നെ നിര്‍ത്താനുള്ള സൈക്കളോജിക്കല്‍ മൂവ് ! സ്വയംഭോഗം എന്നത് പാപമല്ല.ശാരീരികമായും മാനസികമായും സന്തോഷം തരുന്ന പ്രക്രിയയാണത്.

ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്യാത്ത ആരെങ്കിലും ഉണ്ടാകുമോ? പിന്നെ എന്തിനാണ് സ്ത്രീ സ്വയംഭോഗം പാപമായി ചിത്രീകരിക്കുന്നത്? എന്തിനാണ് അവളെ വികാരങ്ങളില്ലാത്ത ദിവ്യശക്തിയായി അവരോധിക്കുന്നത്? വഴുതനയിലെ നായികയുടെ പേര് 'സീത' എന്ന് ആയതുപോലും യാദൃശ്ചികമോ നിഷ്‌കളങ്കമോ ആണെന്ന് തോന്നുന്നില്ല. സര്‍വ്വവും സഹിക്കുന്നവളാണല്ലോ സീത ! വഴുതന മോഷ്ടിക്കുന്ന സമയത്ത് രചന കാഴ്ച്ചവെച്ച ഭാവാഭിനയം അസഹനീയമായിരുന്നു.വിശപ്പുമൂലം മോഷ്ടിക്കുന്ന ഒരാളുടെ മുഖത്ത് എന്തിനാണ് ലൈംഗികതയുടെ സൂചനകള്‍? ഈ സംവിധായകന് വിശപ്പെന്താണെന്ന് അറിയാമോ? മധു എന്ന ആദിവാസി യുവാവിനെ ഓര്‍മ്മയുണ്ടോ അയാള്‍ക്ക്?

ഒന്നും വേണ്ട.ഷോര്‍ട്ട്ഫിലിം തുടങ്ങുമ്ബോള്‍ കലാഭവന്‍ മണിയുടെ ചിത്രം ആദരസൂചകമായി കാണിക്കുന്നുണ്ട്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ വിശപ്പിന്റെ 'സുഖം' എന്താണെന്ന് ആ സംവിധായകന് പറഞ്ഞുകൊടുക്കുമായിരുന്നു ! കുറച്ചുദിവസങ്ങള്‍ക്കുമുമ്ബ് മറ്റൊരു ഷോര്‍ട്ട് ഫിലിം കണ്ടിരുന്നു. ഷോള്‍ ഇടാത്ത പ്രണയിനിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ഷോള്‍ വാങ്ങിപ്പിക്കുന്ന 'കലിപ്പനായ' കാമുകന്റെ കഥ.ഷോള്‍ ഇട്ടില്ലെങ്കില്‍ അടുത്ത നിമിഷം കൊല്ലും എന്ന മട്ടിലാണ് കലിപ്പന്റെ നില്പ്! ഷോള്‍ വാങ്ങാന്‍ ചെല്ലുന്ന പെണ്‍കുട്ടിയോട് സെയില്‍സ് ഗേള്‍ ചോദിക്കുന്നത് 'ചെക്കന്‍ ഭയങ്കര കെയറിങ്ങാണല്ലേ' എന്നാണ് ! ശരിക്കും പകച്ചുപോയി ഞാന്‍ !

ഇങ്ങനെയുള്ള കലിപ്പന്‍മാരാണ് പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നത്.കാമുകിയും ഒരു സ്വതന്ത്രവ്യക്തിയാണെന്ന് മനസ്സിലാക്കാത്ത വിഡ്ഢികള്‍ ഈ സമൂഹത്തില്‍ ഒരുപാടുണ്ട്.'ഉയരെ' എന്ന സിനിമയില്‍ ആസിഫ് അലി അവതരിപ്പിച്ച ഗോവിന്ദ് എന്ന കഥാപാത്രം അങ്ങനെയുള്ള ഒരാളായിരുന്നു.എന്നിട്ടും ഗോവിന്ദിനെ ന്യായീകരിക്കാന്‍ എത്രപേരാണ് എത്തിയത്! ഗോവിന്ദുമാര്‍ നല്ലവര്‍ ആണെന്ന് സ്ത്രീകഥാപാത്രങ്ങളെക്കൊണ്ട് തന്നെ പറയിക്കും.ചൂഷണം ഒളിപ്പിക്കാനുള്ള ഏറ്റവും സമര്‍ത്ഥമായ മാര്‍ഗ്ഗമാണല്ലോ അത് !

വിഷയം വേറൊന്നുമല്ല.ഇപ്പോഴത്തെ സ്ത്രീകള്‍ക്ക് നട്ടെല്ലുണ്ട്.അവര്‍ സെക്‌സും ആര്‍ത്തവവും ഒക്കെ നിര്‍ഭയം ചര്‍ച്ചചെയ്യുന്നു.മെയില്‍ ഷോവനിസ്റ്റുകളെ നിര്‍ദ്ദയം പുച്ഛിച്ചുതള്ളുന്നു.ചില പുരുഷകേസരികള്‍ക്ക് ഇതിലൊക്കെ വലിയ നിരാശയുണ്ട്.അതാണ് ഇത്തരം ഹ്രസ്വചിത്രങ്ങളിലൂടെ പുറത്തുവരുന്നത്.'സ്ത്രീപക്ഷം' എന്ന ലേബല്‍ ഒട്ടിച്ചാല്‍ ആര്‍ക്കും ഒന്നും മനസ്സിലാവില്ല എന്നാണ് പാവങ്ങളുടെ ധാരണ ! സീത നീട്ടിത്തുപ്പുന്ന ഒരു രംഗത്തോടെയാണ് 'വഴുതന' അവസാനിക്കുന്നത്.'മുഖത്ത് തുപ്പല്‍ വീണവര്‍ മാത്രം അങ്ങ് തുടച്ചേര് ' എന്ന പ്രസ്താവന കൂടി വെച്ചിട്ടുണ്ട്. ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് ഒരു കാര്യമേ പറയാനുള്ളൂ.തുപ്പിക്കോളൂ.പക്ഷേ മലര്‍ന്ന് കിടന്നുകൊണ്ട് അത് ചെയ്യരുത്.ദോഷം നിങ്ങള്‍ക്കുതന്നെയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-സൗദി വാണിജ്യ ബന്ധം ദൃഢമാക്കുന്നതില്‍ യൂസഫലിക്ക് അഭിനന്ദനം, അടുത്ത രണ്ട് വര്‍ഷത്തിനകം സൗദിയില്‍ നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിൽ ലുലു ​ഗ്രൂപ്പ്, പ്രവാസികൾക്ക് കൈനിറയെ തൊഴിലവസരങ്ങൾ  (1 hour ago)

ISRAEL ആക്രമണം ശക്തമാക്കി ഇസ്രായേൽ  (2 hours ago)

SPAIN പെയ്തത് ഒരു വർഷത്തെ മഴ;  (2 hours ago)

DELHI വീഡിയോ പുറത്ത്  (2 hours ago)

PP DIVYA വൈകീട്ട് 5 വരെ കസ്റ്റഡി  (2 hours ago)

Kuruva-Gang ആലപ്പുഴയിൽ കുറുവ സംഘമോ?  (2 hours ago)

'കള' ക്ടർ രണ്ടാം പ്രതി..?! പ്രതിപട്ടിക പുതുക്കും..! തന്തക്ക് വിളി... ദിവ്യ പുറത്തിറങ്ങി..  (3 hours ago)

ISRAEL ഇറാൻ തയാറെടുക്കുന്നു’  (3 hours ago)

വനിതാ പോലീസ് ഇല്ല...!ദിവ്യയുടെ ഇടംവലം ജിമ്മന്മാർ...!ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ചു ദിവ്യ ഇറങ്ങി  (3 hours ago)

പതപതപ്പുള്ള ബെഡും പുതപ്പും..! A ബ്ലോക്കിൽ ദിവ്യയുടെ ലാത്തിരിപൂത്തിരി കമ്പിത്തിരി..! ജയില്‍ വാസം ഇങ്ങനെ  (3 hours ago)

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗ് ചുമതലയേറ്റു....  (5 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അതിര്‍ത്തിയിലെ ഒരിഞ്ച് ഭൂമിയില്‍ പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും രാജ്യത്തെ പ്രതിരോധിക്കാനുള്ള സൈന്യത്തിന്റെ ശക്തിയില്‍ ജനം വിശ്വസിക്കുന്നുവെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി....  (5 hours ago)

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു..... വിതരണം ബുധനാഴ്ച മുതല്‍  (6 hours ago)

ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി രണ്ടുദിവസത്തെ ചടങ്ങുകള്‍ക്ക് ശബരിമലയില്‍ തീര്‍ഥാടക തിരക്ക്  (6 hours ago)

Malayali Vartha Recommends