ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷം ഞാൻ അമ്മയാകുന്നു... അതെ ഞങ്ങളുടെ മാലാഖ എത്തി; സ്വാഗതം ആന്‍ഡ്രിയാസ്; അമ്മയായ സന്തോഷം പങ്ക് വച്ച് നടി എമി ജാക്സണ്
2015ലാണ് എമിയും ജോര്‍ജും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. 2010-ല്‍ മദിരാസിപ്പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയാണ് എമി ഇന്ത്യന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ശങ്കര്‍ സംവിധാനം ചെയ്ത 2.0 ലാണ് എമി അവസാനമായി അഭിനയിച്ചത്.ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത താരം ആരാധകരെ അറിയിക്കുന്നത്. ഗര്ഭിണിയായിരിക്കുമ്ബോഴുള്ള ഓരോ ഘട്ടത്തിലേയും ചിത്രങ്ങളും മറ്റും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു.ഇപ്പോഴിതാ താരത്തിന് ആണ്‍കുഞ്ഞ് പിറന്നു. അമ്മയായ വിവരം നടി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആന്‍ഡ്രിയാസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഞങ്ങളുടെ മലാഖ എത്തി. സ്വാഗതം ആന്‍ഡ്രിയാസ് എന്ന് കുറിച്ചു കൊണ്ടാണ് എമി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha