സ്‌കൂളില്‍ അറിയപ്പെടാൻ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് വരെ കള്ളത്തരം പറഞ്ഞു; സാമ്പത്തികമായി ബുദ്ധിമുട്ടിയ കാലത്ത് പഠിക്കാന്‍ പോകാനുള്ള അവസ്ഥ വരെ ഉണ്ടായിരുന്നില്ല:- അന്നൊക്കെ കാറ്ററിംഗിനും ലൈറ്റ് ബോയ് ആയും പണിക്ക് പോയിട്ടുണ്ടെന്ന് നടൻ ഡെയ്ന്‍ ഡേവ്‌സ്
'പിന്നെന്തിനാ മുത്തേ ചേട്ടന്‍..'.ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് വേറിട്ട അവതരണശൈലിയിലൂടെ ജനങ്ങളുടെ ഹൃദയത്തില്‍ കയറിക്കൂടിയ താരമാണ് ഡെയ്ന്‍ ഡേവ്‌സ്. സ്വതസിദ്ധമായ ശൈലിയില്‍ നിന്ന് ഡെയ്‌നിന് ആരാധകരെ കൈയ്യിലെടുക്കാനുള്ള പ്രത്യേക കഴിവ് തന്നെയാണ് അദ്ദേഹത്തെ ഇന്ന് മലയാള സിനിമയില്‍ വരെ കൊണ്ടെത്തിച്ചത്.വ്യത്യസ്തമായ സ്‌കിറ്റുകള്‍ അവതരിപ്പിച്ചും ഡബ്‌സ്മാഷുകളിലൂടെയും എന്തിനേറെ പറയുന്നു ട്രോള്‍ മീമുകളിലൂടെയും അദ്ദേഹം സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നിന്നു. ഇത് വരെ കടന്നുവന്ന നാള്‍ വഴികളൊന്നും ഡെയ്ന്‍ മറന്നിട്ടില്ല. ജോഷ് ടോക്ക്‌സ് എന്ന് പരിപാടിയിലൂടെ തന്റെ സ്വപ്നങ്ങളും കയ്പ്പ് നിറഞ്ഞ അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് താരം.
വീട്ടിലെ കഷ്ടപ്പാടുകളില്‍ നിന്നും സ്വപ്‌നത്തിലേക്കെത്താന്‍ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ടെന്നും കോമഡി സര്‍ക്കസ് അതിലേക്കുള്ള വഴി തുറന്നു തന്നുവെന്നും ഡെയന്‍ മനസ് തുറന്നു. ചാലക്കുടി ഡിവൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സ്റ്റഡീസില്‍ നിന്നാണ് അദ്ദേഹം വിഷ്യല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയത്. പഠിക്കുന്ന കാലത്ത് സ്‌കൂളില്‍ അറിയപ്പെടണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്നും അതിനായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് വരെ കള്ളത്തരം പറഞ്ഞിട്ടുണ്ടെന്നും വിദഗ്ദമായി ആ കള്ളത്തരം പൊളിഞ്ഞുവെന്നും താരം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടിയ കാലത്ത് പഠിക്കാന്‍ പോകാനുള്ള അവസ്ഥ വരെ ഉണ്ടായിരുന്നില്ല, അന്നൊക്കെ കാറ്ററിംഗിനും ലൈറ്റ് ബോയ് ആയും പണിക്ക് പോയിട്ടുണ്ടെന്നും താരം മനസ് തുറന്നു.
https://www.facebook.com/Malayalivartha