എന്തുകൊണ്ട് മാധ്യമങ്ങള്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് റിച്ച ഛദ്ദ?
സ്ത്രീകളെ മുഖ്യധാര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും മോശമായി ചിത്രീകരിക്കുന്നുവെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. ഒരു സിനിമ ചെയ്താല്‍ നടന്മാരേക്കാള് വിമര്‍ശനങ്ങള്‍ നടിമാര്‍ക്കെതിരെയാണ് വരുന്നത്. ഫാഷന്‍, രാഷ്ട്രീയം, ലൈഫ് സ്റ്റൈല്‍ ഏത് മേഖലയാണെങ്കിലും മാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നത് നടിമാരെ മാത്രമാണെന്നും റിച്ച തുറന്നു പറയുന്നു.
'ജിങ്കോയിസ്റ്റിക് സിനിമകള്‍ ചെയ്തതിന്റെ പേരില്‍ നടന്മാരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല സെക്ഷന്‍ 375 എന്ന ചിത്രത്തിന്റെ പ്രസ് കോണ്‍ഫറന്‍സിനിടെ പ്രളയബാധിത പ്രദേശത്തെ കുറിച്ച് തന്റെ അഭിപ്രായമാണ് ചോദിച്ചത്. എന്ത് കൊണ്ട് അധികാരികളോടും രാഷ്ട്രീയക്കാരോടും ചോദിക്കാത്തത്' മാധ്യമങ്ങള്‍ തന്നെ മോശം നടി എന്നാണ് വിളിച്ചിരുന്നത്. 'റിച്ച ഛദ്ദയെ വെറുക്കാനുള്ള പത്ത് കാരണങ്ങള്‍' എന്ന വാര്‍ത്തകളും വന്നിരുന്നതായും റിച്ച ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha