ഫാല്‍ക്കെ അവാര്‍ഡ് നേടിയ ബോളിവുഡിന്റെ ബിഗ് ബിയ്ക്ക് ആശംസകൾ!! ജീവിതത്തില്‍ പൂര്‍ത്തീകരിക്കാത്ത രണ്ട് സ്വപ്നങ്ങൾ തുറന്ന് പറഞ്ഞ് പ്രിയദര്ശന്
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചതില്‍ അമിതാഭ്ജിക്ക് എന്റെ അഭിനന്ദനങ്ങള്‍. നാല്‍പ്പതിലേറെ പരസ്യചിത്രങ്ങളില്‍ അദ്ദേഹത്തിനൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും പൂര്‍ത്തീകരിക്കാത്ത രണ്ട് സ്വപ്നങ്ങളാണ് എന്റെ ജീവിതത്തിലുള്ളത്. ഒന്ന് അമിതാഭ്ജിക്കൊപ്പം ഒരു സിനിമ. മറ്റൊന്ന് എംടി വാസുദേവന്‍ സാറിന്റെ തിരക്കഥയില്‍ മറ്റൊരു സിനിമ സംവിധാനം ചെയ്യുക എന്നത്. ഈ സ്വപ്നങ്ങള്‍ ഏറെ വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഒരിക്കല്‍ക്കൂടി അമിതാഭ്ജിക്ക് എന്റെ എല്ലാ ആശംസകളും' എന്നാണ് പ്രിയദര്ശന് ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ബിഗ് ബിയ്ക്ക് ആശംസകളറിയിച്ചത്. അമിതാഭ് ബച്ചനോടൊപ്പം നിരവധി പരസ്യ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ഒരു സ്വപ്നമാണ് എന്നാണ് പ്രിയദര്ശന് ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha