അവാര്‍ഡ് ചടങ്ങില്‍ എത്തിയ മലൈക അറോറയ്ക്ക് ആരാധകരുടെ വിമര്‍ശനം
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി മലൈക അറോറ തന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. വോഗ് ബ്യൂട്ടി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മലൈകയുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സേഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ അതീവ ഗ്ലാമറസായാണ് മലൈക എത്തിയത്. താരത്തിന്റെ വസ്ത്രധാരണ രീതി മോശമായി പോയെന്നും മേക്ക് അപ്പും തീരെ പരാജയമാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.മലൈകയ്ക്കൊപ്പം സഹോദരി അമൃത അറോറയും ഉണ്ടായിരുന്നു.
രാകുല്‍ പ്രീത്, ആലിയ ഭട്ട്, സാറ അലി ഖാന്, കത്രീന കൈഫ്, ക്രിതി സനോന്‍, മാളവിക മോഹനന്, സണ്ണി ലിയോണ്‍, രാധിക ആപ്തേ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha