തനിയ്‌ക്കെതിരെ പുറത്ത് വരുന്ന വിവാദങ്ങളോട് പ്രതികരിച്ച് രേഖ രതീഷ്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് രേഖ രതീഷ്. പരസ്പരം സീരിയലിലെ പദ്മാവതി എന്ന കഥാപാത്രമാണ് രേഖയെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചത്. നടിയുടെ സ്വകാര്യജീവിതത്തെക്കുറിച്ചാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രേഖ. 'ഞാന്‍ പോലും അറിയാത്ത പല ന്യൂസുകളാണ് എന്നെ പറ്റി വരുന്നത്. നിരവധി വിവാദങ്ങളും രേഖയെ ചുറ്റിപ്പറ്റി ഉണ്ടായി. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ യുട്യൂബ് നോക്കും, കാരണം ഞാന്‍ കിടന്നു ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചുവെന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്ബോള്‍, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിയ്ക്കും. എന്നാല്‍ എന്റെ മകന്റെ സ്‌കൂളില്‍ നിന്നും പോലും ഇത്തരം ചോദ്യങ്ങള്‍ വരാറുണ്ട്. ആ സമയത്ത് ഗൂഗിളില്‍ എന്റെ പേരടിച്ച് പരതുമ്ബോള്‍ പുതിയ അപവാദ കഥകള്‍ വന്നിട്ടുണ്ടാകാം. പലതും വായിക്കുമ്ബോള്‍ നെഞ്ചുപൊട്ടാറുണ്ട്. രേഖ പറയുകയാണ്.
https://www.facebook.com/Malayalivartha